Saturday, 7 February 2026

ഇറാൻ-അമേരിക്ക ആണവ ചർച്ച ആദ്യ ഘട്ടം പൂർത്തിയായി

SHARE


 

പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനും അമേരിക്കയും തമ്മില്‍ നടത്തിയ ആണവ ചര്‍ച്ചയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയും പങ്കെടുത്തു. പരസ്പര വിശ്വാസം വളര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കുവെച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റെ മതില്‍ തകര്‍ക്കണമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ചി വ്യക്തമാക്കിയത്. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ അമേരിക്കയും ഇറാനും ചര്‍ച്ചയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

ആണവ പദ്ധതികള്‍ക്ക് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ കുറിച്ചും ചര്‍ച്ച വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മിസൈലുകളുടെ കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം. ആണവ സമ്പുഷ്ടീകരണത്തിന് ഇറാന്‍ അംഗീകാരം തേടിയെങ്കിലും അമേരിക്ക ഇത് നിഷേധിക്കാനാണ് സാധ്യത. ഇന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും വിശകലനം ചെയ്ത ശേഷം ഒമാനില്‍ വീണ്ടും കൂടിക്കാഴ്ച നടത്തും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.