Friday, 19 June 2026

കൊതുക് വളർത്തിയാൽ പിഴയും കേസും; സംസ്ഥാനത്ത് ഡ്രൈ ഡേ കർശനമാക്കാൻ തീരുമാനം

SHARE

 






കണ്ണൂർ: വീടുകളിലും സ്ഥാപന പരിസരങ്ങളിലും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പരിസരം വൃത്തിഹീനമായി സൂക്ഷിക്കുന്നതും കൊതുക് പ്രജനനത്തിന് അവസരമൊരുക്കുന്നതും കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ആദ്യം നോട്ടീസ് നൽകും. നിർദേശം പാലിക്കാത്ത പക്ഷം കേസെടുക്കുകയും 2,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും തദ്ദേശസ്ഥാപനങ്ങൾക്കും പരിശോധന നടത്താനുള്ള അധികാരമുണ്ട്.

കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ‘ഡ്രൈ ഡേ’ ആചരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യണം.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. ഈ മാസം മാത്രം സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ 4,547 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 13,628 കേസുകളും രേഖപ്പെടുത്തി. വെസ്റ്റ് നൈൽ പനി, മലേറിയ, ചിക്കുൻഗുനിയ, സിക്ക വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴയ്ക്ക് ഇടവേള വന്നതും അന്തരീക്ഷ താപനില ഉയർന്നതും കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊതുകുകളുടെ സാന്ദ്രതയും പ്രജനന നിരക്കും അളക്കുന്ന ബ്രിട്ടോ ഇൻഡക്സ് പല പ്രദേശങ്ങളിലും 50നും 100നും മുകളിലെത്തിയതും രോഗവ്യാപന ഭീഷണി വർധിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ പരിസര ശുചിത്വം ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.