കൊച്ചി: പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും.
തായ്‌ലൻഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് ലഹരി മാഫിയയുമായി കേസിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് മൂന്ന് തവണയായി കൊച്ചി വിമാനത്താവളം വഴിയാണ് കേരളത്തിലെത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പാലക്കാട് സ്വദേശി അബു താഹിറാണ് കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട്.
തായ്‌ലൻഡിലേക്ക് ആളുകളെ എത്തിക്കാനും കഞ്ചാവ് കടത്തിന് സഹായം ചെയ്തെന്ന കേസിൽ ഹരികൃഷ്ണനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാരിയർമാർ ഉൾപ്പെടെ ഇതുവരെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളും പോലീസ് പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.