Thursday, 2 July 2026

'കൈയെഴുത്ത് ജോലി'; സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

SHARE

 





ആലപ്പുഴ: കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ്. രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി. തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി.

അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതിയുണ്ട്. യഥാർഥ വിലാസത്തിന്റെ ഉടമ പോലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

സാമൂഹികമാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന് കൈയെഴുത്ത് ജോലി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ വൻ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകിയത്. ആദ്യം രജിസ്ട്രേഷൻ ഫീസായും പിന്നീട് മറ്റ് ചാർജുകളുടെ പേരിലും പണം ഈടാക്കിയശേഷം ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.

സംഭവത്തിൽ സൈബർ പോലീസിനും പ്രാദേശിക പോലീസിനും പരാതി നൽകിയെങ്കിലും വേണ്ട നടപടി ലഭിച്ചില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.