ഉദയംപേരൂർ: മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു.
വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ (29) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനിടെയാണ് 0.03 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തിയത്.
അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലം സ്വദേശി അർജുൻ (29) പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളിൽ നിന്ന് 3.10 ഗ്രാം എം.ഡി.എം.എയും 9.80 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഉദയംപേരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അപകടക്കേസിനൊപ്പം ലഹരിമരുന്ന് കൈവശം വച്ചതിനും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.