കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എഫ്ഐആർ പ്രകാരം, പോലീസ് സ്റ്റേഷനിൽ എസ്.ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ അൻസിബയെ ചോദ്യം ചെയ്തതായും, ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിലടയ്ക്കുമെന്ന് എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയതായും, ഭീഷണിപ്പെടുത്തി സ്റ്റേഷൻ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായും അൻസിബയുടെ പരാതിയിൽ പറയുന്നു. അൻസിബ നൽകിയ മൊഴിക്ക് വിരുദ്ധമായ രേഖകൾ തയ്യാറാക്കി പിന്നീട് ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്.
ഈ പരാതിയിൽ ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതോടെയാണ് പരാതിയിൽ കേസെടുക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്.
ഇതേ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ചാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.
അതേസമയം, നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ആദ്യഘട്ടത്തിൽ പോലീസ് തള്ളിയിരുന്നെങ്കിലും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസെടുത്തത്.
ഈ കേസിൽ കോടതി നിർദേശപ്രകാരമുള്ള അന്വേഷണവും തുടർ നിയമനടപടികളും പുരോഗമിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.