ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ 'കൊച്ചിൻ ടച്ച്'; അഭിമാനമായി ഫ്‌ളൂയീട്രോൺ ഇന്ത്യ
ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ, അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും.
ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം സംഭരിക്കാനാവശ്യമായ ഡിസ്‌പെൻസറുകൾ, ഉയർന്ന മർദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം വിജയകരമായി വികസിപ്പിച്ചത് കൊച്ചിയിലെ ഫ്‌ളൂയീട്രോൺ ഇന്ത്യയാണ്. ഹരിത ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പിലാണ് ഈ കൊച്ചി കമ്പനി പങ്കാളികളായിരിക്കുന്നത്.കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (CSEZ) ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യും മലയാളിയായ ടോം ജോസഫാണ്. ഭാരത് പെട്രോളിയത്തിലും കൊച്ചി എണ്ണശുദ്ധീകരണശാലയിലും (Kochi Refinery) ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഷാജുവും വിരമിക്കലിന് ശേഷം ഫ്‌ളൂയീട്രോൺ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 'നമോ ഗ്രീൻ' പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ചരിത്രക്കുതിപ്പിൽ ഇന്ത്യ
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിനുമായ 'നമോ ഗ്രീൻ ട്രെയിൻ' പ്രയാണം ആരംഭിച്ചു. ഹരിയാണയിലെ ജിന്ദിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ കന്നിസർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഗോള എണ്ണപ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വികസനക്കുതിപ്പ് ഒട്ടും സ്തംഭിച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ എച്ച്-ട്രെയിൻ (H2 Train) പദ്ധതി എന്ന് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ പോലുള്ള ആഗോള പ്രതിസന്ധികൾ 2014-ന് മുൻപാണ് ഉണ്ടായതെങ്കിൽ ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്തംഭിച്ചുപോകുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്ത് ഭൂരിഭാഗം ട്രെയിനുകളും ഡീസൽ എൻജിനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ റെയിൻവേ ശൃംഖലയുടെ 99 ശതമാനവും വിജയകരമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞുവെന്നും, അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽക്കരിയിൽ നിന്നും നീരാവിയിൽ നിന്നും തുടങ്ങി ഇപ്പോൾ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജസ്രോതസ്സുകളിലേക്ക് ഇന്ത്യൻ റെയിൽവേ നടത്തുന്ന പരിണാമത്തിന്റെ പുതിയ അധ്യായമാണ് ഈ നാഴികക്കല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.