Tuesday, 11 November 2025

ഡൽഹി സ്ഫോടനം 9 മരണം, രാജ്യം അതീവ ജാഗ്രതയിൽ

ഡൽഹി സ്ഫോടനം 9 മരണം, രാജ്യം അതീവ ജാഗ്രതയിൽ

 രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്ഫോടനം; 9 മരണം, 25 പേർ ചികിത്സയിൽ, എങ്ങും ജാഗ്രതാ നിർദേശം

ചെങ്കോട്ടയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം

 ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ വൻ സ്ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 25 പേർ ഗുരുതരാവാസ്ഥയിൽ ചികിത്സയിലാണ്.

 മരിച്ചവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

 തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട ലാല്‍കില  മെട്രോ സ്റ്റേഷൻറെ  ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഇതിനുപിന്നാലെ ആറോളം വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഓട്ടോ റിക്ഷ, കാർ എന്നിവ അടക്കമുള്ള വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടർന്ന് മൂന്ന് മുതൽ നാല് വരെ വാഹനങ്ങൾക്ക് തീപിടിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. രണ്ടരകിലോമീറ്ററോളം സ്ഫോടനത്തിൻറെ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

 ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനം ഉണ്ടായ സ്ഥലത്തെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ ഡൽഹി മെട്രോ സർവ്വീസുകൾ തുടരുന്നുണ്ട്.

സ്ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഫോടനത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അമിത് ഷാ സന്ദർശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു.സ്ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. മുംബൈ, കൊൽക്കത്ത, ചെന്നൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ പോലീസ് പട്രോളിംങ് ശക്തമാക്കി. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കേരളത്തിലും പരിശോധന ശക്തമാക്കിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

 തിങ്കളാഴ്ച രാവിലെ ഫരീദാബാദിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടിൽ ജമ്മു കശ്മീർ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഡോക്ടറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഒക്ടോബർ 27 ന് ശ്രീനഗറിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കശ്മീർ സ്വദേശിയായ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റാത്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നതെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുന്നതിനിടയിലാണ് സ്ഫോടനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 10 November 2025

തിരുവനന്തപുരം കോര്‍പ്പറേഷന്‍: യുവാക്കളെ അണിനിരത്തി എല്‍ഡിഎഫ്; 93 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷന്‍: യുവാക്കളെ അണിനിരത്തി എല്‍ഡിഎഫ്; 93 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.

93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി പന്ത്രണ്ടാം തീയതി റാന്നി കോടതി പരിഗണിക്കും.

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസുവിനെ അധികം വൈകാതെ എസ് ഐ ടി കസ്റ്റഡിയിൽ എടുത്തേക്കും. കട്ടിലപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ‍ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി നീക്കം.

അതേസമയം ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ നടത്തുന്ന പരിശോധന വരും ദിവസവും തുടരും..ആറന്മുളയിലെ പരിശോധന പൂർത്തിയാക്കി 14ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി പരിശോധന നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ ധർമേന്ദ്ര അത്യാസന്ന നിലയിൽ

നടൻ ധർമേന്ദ്ര അത്യാസന്ന നിലയിൽ

ശ്വാസതടസ്സത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി അത്യാസന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ. നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. താരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുല്‍പ്പള്ളിയിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ സംഘം ചേർന്ന് മർദിച്ചു; പരാതിയിൽ അന്വേഷണം

പുല്‍പ്പള്ളിയിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ സംഘം ചേർന്ന് മർദിച്ചു; പരാതിയിൽ അന്വേഷണം

വയനാട് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന്‍ രാജിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത പ്രതി 2024 സെപ്റ്റംബർ മാസത്തിൽ 2 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ പ്രതി അഡ്മിഷൻ ഉറപ്പാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

തുടർന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അരീക്കോട് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഈ കേസിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരേ ആപ്പ്, ഒരേ അനുഭവം, പക്ഷേ ഐഫോണില്‍ മുടക്കേണ്ടിവന്നത് 13 ഇരട്ടി തുക! അനുഭവം പങ്കിട്ട് കുറിപ്പ്

ഒരേ ആപ്പ്, ഒരേ അനുഭവം, പക്ഷേ ഐഫോണില്‍ മുടക്കേണ്ടിവന്നത് 13 ഇരട്ടി തുക! അനുഭവം പങ്കിട്ട് കുറിപ്പ്

ദില്ലി: ഐഫോണുകള്‍ വാങ്ങിയാല്‍ തീറ്റിപ്പോറ്റുക വലിയ ചിലവാണ് എന്ന് പലരും പറയാറുണ്ട്. ആന്‍ഡ്രോയ്‌ഡ് ആപ്പുകളേക്കാള്‍ വിലയേറിയതാണ് ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഐഒഎസ് ആപ്പുകള്‍ എന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള തന്‍റെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് The Mavericks സ്ഥാപകനും സിഇഒയുമായ ചേതന്‍ മഹാജന്‍. ആന്‍ഡ്രോയ്‌ഡ് ആപ്പിനേക്കാള്‍ 13 മടങ്ങ് പണം മുടക്കിയാണ് താനൊരു ഐഒഎസ് ആപ്പ് വാങ്ങിച്ചത് എന്നാണ് ചേതന്‍ പറയുന്നത്. ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ആപ്പുകള്‍ തമ്മിലുള്ള വില വ്യത്യാസത്തെ കുറിച്ചുള്ള ചേതന്‍ മഹാജന്‍റെ ലിങ്ക്‌ഡ്ഇന്‍ പോസ്റ്റ് വലിയ ചര്‍ച്ചയായി.

ഈയടുത്ത് ഐഫോണില്‍ നിന്ന് ആ‍ന്‍ഡ്രോയ്‌ഡിലേക്ക് സ്വയം പറച്ചുനട്ടു ചേതന്‍ മഹാജന്‍. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കയ്യിലെത്തിയപ്പോള്‍ അദേഹം ഒരു വലിയ പ്രശ്‌നം നേരിട്ടു. ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡിലേക്ക് മാറ്റാനാവുന്നില്ല. 20 ദിവസം സമയമെടുത്ത് ഒടുവില്‍ ഒരു തേഡ്-പാര്‍ട്ടി ആപ്പിന്‍റെ സഹായത്തോടെയാണ് ചേതന്‍ മഹാജന്‍ തന്‍റെ ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തത്. 2,499 രൂപ (ഒരു മാസം) മുടക്കി മൊബൈല്‍ട്രാന്‍സ് എന്ന ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഡാറ്റ പുത്തന്‍ ഫോണിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു അദേഹം. അതൊരു വലിയ തുകയാണെങ്കിലും വാട്‌സ്ആപ്പ് ചാറ്റുകളുടെ പ്രധാന്യം ആലോചിച്ചപ്പോള്‍ അത്രയും വലിയ തുക മുടക്കാന്‍ ചേതന്‍ മഹാജന്‍ തയ്യാറാവുകയായിരുന്നു.

സംഭവം, വിജയകരമായി തന്‍റെ പഴയ ഐഫോണില്‍ നിന്ന് പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ചേതന്‍ മഹാജന്‍ വാട്‌സ്ആപ്പ് ഡാറ്റകളെല്ലാം ട്രാന്‍സ്‌ഫര്‍ ചെയ്‌തെങ്കിലും അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാര്യം പിടികിട്ടിയത്. മൊബൈല്‍ട്രാന്‍സിന്‍റെ ആന്‍ഡ്രോയ്‌ഡ് വേര്‍ഷന്‍ ആപ്പിന് വെറും 186 രൂപ മാത്രമേയുള്ളൂ. അതായത് മൊബൈല്‍ട്രാന്‍സ് ഐഫോണുകളില്‍ ഉപയോഗിക്കണമെങ്കില്‍ 13 ഇരട്ടി തുക മുടക്കണം. ഇതുതന്നെയാണ് മറ്റ് പല ആപ്പുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് താരതമ്യ പട്ടിക സഹിതം ചേതന്‍ മഹാജന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം തുക ഐഒഎസ് ആപ്പുകള്‍ക്ക് നല്‍കുന്നത് കൊണ്ട് മറ്റ് ഗുണങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദേഹം തുറന്നുപറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു ; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണല്‍ 13 ന്

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു ; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണല്‍ 13 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂർ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്‌ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്ബനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനാവകാശ നിയമ പ്രകാരം അനുവദിച്ച ഭൂമി കൈമാറുന്നില്ല; മരത്തിൽ നിന്നും ചാടുമെന്ന ഭീഷണിയുമായി ആദിവാസി യുവാക്കൾ

വനാവകാശ നിയമ പ്രകാരം അനുവദിച്ച ഭൂമി കൈമാറുന്നില്ല; മരത്തിൽ നിന്നും ചാടുമെന്ന ഭീഷണിയുമായി ആദിവാസി യുവാക്കൾ

മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് പേരാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വനാവകാശ നിയമ പ്രകാരം അനുവദിച്ചു നൽകിയ ഭൂമി കൈമാറുന്നതിൽ ഡിഎഫ്ഒ ഒപ്പ് വെക്കുന്നില്ലന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം. പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത്‌ എന്നിവരാണ് ആത്മാഹത്യാ ഭീഷണി മുഴക്കുന്നത്.

വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആളുകള്‍ക്ക് ഭൂമി പതിച്ച് നല്‍കിയിരുന്നു. കോടതിയും ജില്ലാ കളക്ടറുമടക്കം ഭൂമി അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 53 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി അനുവദിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവച്ച് നല്‍കിയത്. പല തവണ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നതിയിലെ ആളുകള്‍ ഡിഎഫ്ഒയെ സമീപിച്ചെങ്കിലും അദ്ദേഹം ഒപ്പുവെക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡിഎഫ്ഒയുമായുള്ള ചര്‍ച്ച നടക്കാത്തതിനാലാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാപ്പകൽ സ്കൂളിൽ നിന്ന് അടിച്ച് മാറ്റിയത് കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച പണം, പരാതിയുമായി വിദ്യാർത്ഥികൾ

പട്ടാപ്പകൽ സ്കൂളിൽ നിന്ന് അടിച്ച് മാറ്റിയത് കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച പണം, പരാതിയുമായി വിദ്യാർത്ഥികൾ

മലപ്പുറം: എടക്കുളം ചങ്ങമ്പള്ളി എഎംഎല്‍പി സ്‌കൂളില്‍ നടന്ന മോഷണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നല്‍കിയത്. ഒക്ടോബര്‍ 25ന് പകല്‍ സമയത്താണ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളില്‍ നിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സ്റ്റേഷനില്‍ എത്തി എസ് ഐക്ക് പരാതി സമര്‍പ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം "തൃപ്തി 2025" സമാപിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം "തൃപ്തി 2025" സമാപിച്ചു.

പാലക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പാലക്കാട് ജില്ലാ സമ്മേളനവും, കുടുംബസംഗമവും, ഹോട്ടൽ എക്സ്പോയും മണ്ണാർക്കാട്ട് ഹംസ ഹാജി നഗറിൽ (എസ് കെ കൺവെൻഷൻ സെൻ്റർ) പാലക്കാട് എം പി വി കെ ശ്രീകണഠൻ ഉൽഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് നിലവിളക്കിന് തിരിതെളിയിച്ചു. അഡ്വ എൻ ഷംസുദീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ പ്രസിഡൻ്റ് സി സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഫസൽ റഹ്മാനും, വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ സുബൈർ പട്ടാമ്പിയും അവതരിപ്പിച്ചു.
റസ്റ്റോറൻ്റ് വിപണന മേഖലയിൽ ജി എസ് ടി നികുതി നിരക്ക്  പൂർണ്ണമായും ഒഴിവാക്കണമെന്നും, കേരളത്തിലെ റസ്റ്റോറൻ്റുകളിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന ആക്രമണങ്ങളിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. 

കുടുംബ സംഗമം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു. മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ സി മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. ഹോട്ടൽ വ്യവസായ രംഗത്തും, റീട്ടെയിൽ വ്യാപാര രംഗത്തും, അരോഗ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഷാജി മുല്ലാസ് , സിനിമാ രംഗത്ത് ദേശീയ പുരസ്കാര ജേതാവ് മോഹൻദാസ്, പഞ്ചഗുസ്തി ദേശീയ താരം കുമാരി.ആര്യ പി എന്നിവരെ ആദരിച്ചു. കലാസന്ധ്യയും നടന്നു.

ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന സെക്രട്ടറി ജി ജയപാൽ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിജുലാൽ, സംസ്ഥാന ഭാരവാഹികളായ വി ടി ഹരിഹരൻ, സുഗുണൻ, ഷിനാജ് റഹ്മാൻ, ഷജീർ ജോളി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബിജു ചുള്ളിക്കോട്, അബ്ദുൽ സമദ്, എൻആർ ചിന്മയാനന്ദൻ, റിയാസ് പട്ടാമ്പി, എൻഎംആർ റസാക്ക്,മണ്ണാർക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഫിറോസ് ബാബു, സെക്രട്ടറി മിൻഷാദ്, ട്രഷറർ ജയൻ ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി നടരാജൻ (രക്ഷാധികാരി) ,സി സന്തോഷ് (പ്രസിഡൻ്റ്), പി പി മുഹമ്മദ് റിയാസ് , കുഞ്ചപ്പൻ(വർക്കിംഗ് പ്രസിഡൻ്റുമാർ), എം എൻ മുഹമ്മദ് കലീം, മുഹമ്മദ് അൻവർ, ഇ എ നാസർ, എം സദാശിവൻ (വൈസ് പ്രസിഡൻ്റുമാർ), കെ എം ഷാജി (സെക്രട്ടറി), കെ സി ചന്ദ്രൻ, പി ഇസ്മായിൽ, കെ ശ്രീജിത്, പി എച്ച് ഷമീർ, കെ നാസർ , എ സലീം ( ജോയിൻ്റ് സെക്രട്ടറിമാർ), എൻ സി സുനു ആലത്തൂർ (ട്രഷറർ) എ മുഹമ്മദ് റാഫി (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാനന്തവാടിയിൽ അടിക്കടി വൈദ്യുതി മുടക്കം, അന്വേഷിക്കാനിറങ്ങി കെഎസ്ഇബിയും പൊലീസും; ഫ്യൂസുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

മാനന്തവാടിയിൽ അടിക്കടി വൈദ്യുതി മുടക്കം, അന്വേഷിക്കാനിറങ്ങി കെഎസ്ഇബിയും പൊലീസും; ഫ്യൂസുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: ഏതാനും ദിവസങ്ങളായി മാനന്തവാടി സബ് ഡിവിഷന് കീഴില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന വ്യാപക പരാതിക്കിടയാക്കിയോടെയാണ് കെഎസ്ഇബി അന്വേഷിക്കാന്‍ ഇറങ്ങിയത്. വൈദ്യുതി ഇല്ലാതാവുന്നതിന് പിന്നില്‍ മറ്റൊരാളുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ നിന്നടക്കം ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഫ്യൂസ് കള്ളന്‍ കുടുങ്ങിയത്. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്.ഐ പി ജിതിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ മുര്‍ഷിദ്, എഎസ്‌ഐ മുഹമ്മദാലി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ

ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ

മഹീന്ദ്ര ഥാറും ബുള്ളറ്റും ഓടിക്കുന്നവർ ഭ്രാന്തന്‍മാരും മോശം ആളുകളുമാണെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. ഹരിയാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഒ.പി.സിംഗിന്റെ വാക്കുകളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിവ് വാഹന പരിശോധനകളിൽ പോലീസ് ഉദ്യോഗസ്ഥർ പാലിക്കുന്ന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.വാഹന പരിശോധനയിൽ ഉടനീളം ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസുകാർ നിർത്താറില്ല, എന്നാൽ അവർക്ക് അവഗണിക്കാൻ കഴിയാത്ത ചില വാഹനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഥാറിനെക്കുറിച്ചും ബുള്ളറ്റിനെക്കുറിച്ചും പരാമർശിച്ചത്.ഥാറോ ബുള്ളറ്റോ ആണെങ്കിൽ പൊലീസിന് എങ്ങനെ അത് അവഗണിക്കാൻ കഴിയുമെന്നും എല്ലാ തെമ്മാടികളും ഇവ രണ്ടും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും താർ ഓടിക്കുന്ന ആളുകൾ റോഡിൽ സ്റ്റണ്ട് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ ഥാർ ഓടിക്കുന്നതിനിടെ ഒരാളുടെ മേൽ ഇടിച്ചു. അയാൾ തന്റെ മകനെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അത് ആ ഉദ്യോഗസ്ഥന്റെ പേരിലാണ്, അതിനാൽ അയാൾ തെമ്മാടിയാണ്" സിംഗ് പറഞ്ഞു. പോലീസുകാരുടെ പട്ടിക തയ്യാറാക്കിയാൽ എത്ര പേർക്ക് ഒരു താർ ഉണ്ടാകമെന്ന് അദ്ദേഹം അടുത്തുണ്ടായിരുന്ന സഹ പ്രവർത്തകനോട് ചോദിച്ചു. ഥാർ ആരുടെ കൈവശമുണ്ടെങ്കിലും അയാൾക്ക് ഭ്രാന്തായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.