Wednesday, 17 December 2025

വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്

വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്

നോയിഡ: രണ്ട് വർഷത്തിലേറെയായി ഒപ്പമുണ്ടായിരുന്ന ലിവിംഗ് ടുഗെദർ പങ്കാളിയെ വിവാഹത്തിന് ഏഴ് ദിവസം മുൻപ് കൊലപ്പെടുത്തി യുവാവ്. യുവാവിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചതിന് പിന്നാലെയാണ് ലിവിംഗ് ടുഗെദർ പങ്കാളിയെ യുവാവ് കൊലപ്പെടുത്തിയത്. ശിരസ് അറുത്ത് മാറ്റി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് വിവാഹത്തിന് മുൻപ് യുവാവ് അറസ്റ്റിലായത്. ഹരിയാനയിലെ കലേഷശർ ദേശീയ പാർക്കിൽ നിന്നാണ് ഏതാനും ദിവസങ്ങൾക്ക് മുൻ ആക്രമിക്കപ്പെട്ട് പരുക്കുകളോടെ യുവതിയുടെ ശിരസില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ സ്വദേശിയായ ബിലാൽ എന്ന ടാക്സി ഡ്രൈവറാണ് സംഭവത്തിൽ പിടിയിലായത്. ഡിസംബർ 14ന് ബിലാലിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. ഡിസംബർ ഏഴിനാണ് നഗ്നമാക്കപ്പെട്ട യുവതിയുടെ മൃതദേഹഭാഗം പ്രതാപ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുന്നത്. പ്രധാന റോഡിൽ നിന്ന് 20 മീറ്ററിലേറെ മാറിയാണ് മൃതദേഹം ലഭിച്ചത്. ക്രൈംബ്രാഞ്ചും പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സഹാറൻപൂർ സ്വദേശിയായ ഉമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ രണ്ട് വർഷമായി ഉമയും ബിലാലും ഒരുമിച്ചായിരുന്നു താമസം. ഉമ ബിലാലിനെ തന്നെ വിവാഹം ചെയ്യാൻ നി‍ബന്ധിച്ചിരുന്നു. എന്നാൽ ഇതിനിടെ വീട്ടുകാരുമായി ചേർന്ന് ബിലാൽ മറ്റൊരു യുവതിയുമായി വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. വീട്ടുകാരോട് ഉമ തങ്ങളുടെ ബന്ധത്തേക്കുറിച്ച് പറയുമോയെന്ന ആശങ്കയിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഡിസംബർ ആറിന് രാത്രി എട്ട് മണിയോടെ സഹാറൻപൂരിൽ നിന്ന് ഉമയെ കൂട്ടി കാറിൽ യാത്ര തുടങ്ങിയ ബിലാൽ ഏറെ ദൂരം കാറിൽ കറങ്ങിയ ശേഷമാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയത്. കാറിൽ സീറ്റ് ബെൽറ്റ് അഡ്ജസ്റ്റ് ചെയ്യാനെന്ന മട്ടിൽ സീറ്റ് പിന്നിലോട്ട് ഇട്ടായിരുന്നു ബിലാൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഇതിന് ശേഷം കാറിൽ വച്ച് ഉമയുടെ തല അറുത്ത് മാറ്റിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു തല അറുത്ത് മാറ്റിയത്. സിസിടിവി ക്യാമറകളും മൊബൈൽ ഫോൺ ലൊക്കേഷനടക്കമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസ് ബിലാലിനെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13ന് വിവാഹ തയ്യാറെടുപ്പുകൾക്കിടെയായിരുന്നു ബിലാൽ. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലേശറിലെ വനമേഖലയിൽ നിന്ന് ഉമയുടെ ശിരസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ബിലാലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ശീലം മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടാം

ഈ ശീലം മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടാം

 പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇനി മുതൽ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടാമെന്ന് പഠനങ്ങൾ പറയുന്നു.ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് "മോശം" എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, മൊത്തം കൊളസ്ട്രോൾ എന്നിവയുടെ ഉയർന്ന അളവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം പലപ്പോഴും "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇത് മൊത്തത്തിലുള്ള ലിപിഡ് പ്രൊഫൈൽ മോശമാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു,

ഉപാപചയ മാറ്റങ്ങളും അനാരോഗ്യകരമായ ലഘുഭക്ഷണവും കാരണം പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ശരീരഭാരം കുറഞ്ഞാലും രക്തത്തിലെ കൊഴുപ്പ് കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ മാറ്റും. 

ഈ മാറ്റങ്ങൾ വിശപ്പ് സിഗ്നലുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ലെപ്റ്റിൻ, ഗ്രെലിൻ പോലുള്ള വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ മാറ്റും. ഈ മാറ്റങ്ങൾ അമിത വിശപ്പിനും ഉയർന്ന കാർബ് അല്ലെങ്കിൽ ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനും ഇടയാക്കും.

പ്രാതൽ ഉപേക്ഷിക്കുന്നവരിൽ അനാരോ​ഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമെന്നും ​പഠനങ്ങൾ പറയുന്നു. പ്രാതൽ കഴിക്കാതിരിക്കുന്നവർക്ക് പിന്നീട് പിസ, പാസ്ത പോലുള്ള അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ആസക്തി കൂടും. ഇത് കൂടുതൽ കലോറി ശരീരത്തിലെത്താൻ ഇടവരുത്തുകയും പോഷകസമ്പന്നമായ ഭക്ഷണങ്ങൾ ഒഴിവാക്കാനിടയാവുകയും ചെയ്യും.

പ്രാതൽ മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രധാനഘടകമാണ്. പ്രാതൽ കഴിക്കാതിരിക്കുന്നവരിൽ വിശപ്പും ദേഷ്യവും ഒത്തുചേർന്നുള്ള അവസ്ഥയുണ്ടാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും മറ്റുപ്രശ്നങ്ങൾക്ക് കാരണമാകും.

കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് അച്ഛൻ; പിന്നാലെ ചാടി; 2 പേർക്കും രക്ഷയായി അഗ്നിരക്ഷാസേന

കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് അച്ഛൻ; പിന്നാലെ ചാടി; 2 പേർക്കും രക്ഷയായി അഗ്നിരക്ഷാസേന

അഹമ്മദാബാദ്: മകളെ രക്ഷിക്കാൻ ഇടുങ്ങിയ കുഴൽക്കിണറിലേക്ക് എടുത്തുചാടി അച്ഛൻ. അഹമ്മദാബാദിലെ ചന്ദ്ലോദിയയിലാണ് സംഭവം. 19കാരിയായ മകൾ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴൽക്കിണറിലേക്ക് വീണതിന് പിന്നാലെയാണ് 45കാരനായ പിതാവ് രാജേഷ് സൈനിയും കിണറിലേക്ക് ചാടിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും കരക്കെത്തിച്ചു.

ഈ പ്രദേശത്ത് ഗാർഡനർ ജോലി ചെയ്യുകയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. അഞ്ചടി വിസ്താരവും 60 അടിയോളം താഴ്‌ചയുള്ളതുമാണ് കിണർ. അഞ്ജലി വീണതിന് പിന്നാലെ എന്ത് വിലകൊടുത്തും മകളുടെ ജീവൻ രക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അച്ഛൻ രാജേഷും കിണറിലേക്ക് ചാടിയത്.

വെള്ളംനിറഞ്ഞ കിണറ്റിൽ നിന്ന് പുറത്തുകടക്കാൻ ഇരുവർക്കും സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. നവരംഗ്‌പുര ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനാംഗമായ ഒരാൾ കിണറിലേക്ക് ഇറങ്ങി ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു.

കിണറിൽ നിന്ന് പുറത്തെത്തിച്ച അഞ്ജലിയെയും രാജേഷിനെയും സോല സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തി,ആലപ്പുഴയില്‍ പ്രതിശ്രുതവധുവിനെ കാണാൻ പോയ യുവാവിനെ കണ്ടെത്തിയത് ചതുപ്പ്നിലത്തില്‍

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തി,ആലപ്പുഴയില്‍ പ്രതിശ്രുതവധുവിനെ കാണാൻ പോയ യുവാവിനെ കണ്ടെത്തിയത് ചതുപ്പ്നിലത്തില്‍

ആലപ്പുഴ: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തില്‍ അവശനിലയില്‍ കണ്ടെത്തി. രാത്രി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാം എന്നാണ് നിഗമനം. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് അവശനിലയില്‍ കണ്ടെത്തിയത്.

ബുധനൂരിലെ ജനപ്രതിനിധിയാണു യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് എണ്ണയ്ക്കാട് ഗ്രാമത്തിൽ പൂക്കൈതച്ചിറ ഭാഗത്ത് റോഡിൽ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകിട്ട് ബുധനൂരിലെ വീട്ടിൽ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു പറഞ്ഞ് പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

സിസിടിവിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ അന്വേഷിച്ചു പോകുന്നതിനിടെ പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തിൽ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അവശനിലയിലായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈക്ക് ഒടിവുണ്ടെങ്കിലും വിഷ്ണു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും

സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദിൽ നിന്നുള്ളയാളാണെന്നും 1998ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായും തെലങ്കാന പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹനുക്ക ആഘോഷിക്കുകയായിരുന്ന ജൂതന്മാരെ ലക്ഷ്യമിട്ട് സാജിദും മകൻ നവീദ് അക്രവും ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സാജിദ് ഇന്ത്യൻ പൗരനാണെങ്കിലും അദ്ദേഹത്തിന്റെ മകൻ ഓസ്‌ട്രേലിയൻ പൗരനാണ്. പൊലീസ് വെടിവയ്പ്പിൽ സാജിദ് കൊല്ലപ്പെടുകയും നവീദ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു.

"ഒരു ക്രിസ്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചതിനാലാണ്" സാജിദ് അക്രമുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പ് വിച്ഛേദിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദി പ്രിൻ്റും ദി ന്യൂസ് മിനിറ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1998-ലാണ് സാജിദ് ആക്രം ഇന്ത്യ വിട്ടത്. അതിന് മുമ്പ് അദ്ദേഹത്തിനെതിരായ കേസുകളുടെ രേഖകളൊന്നും ഇല്ലായെന്നും തെലങ്കാന പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 27 വ‍ർഷത്തിനുള്ളിൽ ആറ് തവണ മാത്രമാണ് അ​ദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുള്ളതെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്.

യൂറോപ്യൻ വംശജയായ ക്രിസ്ത്യൻ യുവതി വെനേര ഗ്രോസോയെ വിവാഹം കഴിച്ച സാജിദ് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. നവീദിന് പുറമെ സാജിദിന് ഒരു മകൾ കൂടിയുണ്ട്. ഓസ്‌ട്രേലിയയിൽ ജനിച്ച മകനും മകളും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. സാജിദിൻ്റെ ഹൈദരാബാദിലെ മറ്റ് കുടുംബാംഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ബോണ്ടി ബീച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഹനുക്ക ആഘോഷിക്കുന്ന ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട 87 വയസ്സുള്ള ഒരു വൃദ്ധൻ അടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്തെ പോസ്റ്റല്‍ വകുപ്പ് ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണം; വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്

തിരുവനന്തപുരത്തെ പോസ്റ്റല്‍ വകുപ്പ് ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണം; വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്

തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്. തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മേഖല ആസ്ഥാനത്താണ് ക്രിസ്മസ് ആഘോഷം. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം. ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി തേടിയുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്.

വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്തുമസ് - പുതുവത്സര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

ക്രിസ്തുമസ് - പുതുവത്സര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

 കാഞ്ഞങ്ങാട്: ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രകളുമായി കെ.എസ്.ആര്‍.ടി.സി. കാഞ്ഞങ്ങാട് നിന്നുമാണ് കെ.എസ്.ആര്‍.ടി.സി ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഡിസംബര്‍ 26ന് വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ സന്ദര്‍ശിച്ച് 29ന് രാവിലെ തിരിച്ചെത്തും. ഡിസംബര്‍ 29 മുതല്‍ 31 വരെ നിലമ്പൂര്‍, കക്കാടംപൊയില്‍ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍ - 9446088378, 8606237632.

കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വിവിധ ഡിപ്പോകളിൽ നിന്ന് നിരവധി ഉല്ലാസ യാത്രകളാണ് കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, നിലമ്പൂർ, മലപ്പുറം, പൊന്നാനി, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്ന് പതിവായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, വാ​ഗമൺ, മാമലക്കണ്ടം, മൂന്നാർ, അതിരപ്പിള്ളി, വാഴച്ചാൽ, ​ഗവി, അടവി, പരുന്തുംപാറ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. നെഫർറ്റിറ്റി കപ്പൽ യാത്രയും പ്രധാന ആകർഷണമാണ്.

അതേസമയം, ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഡിസംബർ 15-ാം തീയതിയിലെ കളക്ഷൻ 10.77 കോടി രൂപയിലെത്തി. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായി ഉയർന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത് ( ഓപ്പറേറ്റിംഗ് റവന്യു ). ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ.എസ്.ആർ.ടി.സിക്ക് സഹായകരമാകുന്നത്.

കഴിഞ്ഞവർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.

ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

IFFKയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി, 19 സിനിമകളും പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി

IFFKയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി, 19 സിനിമകളും പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി. സംസ്ഥാനം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെകൂടുതൽ സിനിമകൾക്ക് അനുമതി നൽകി കേന്ദ്രം. പലസ്തീൻ 36 അടക്കം മൊത്തം 15 ചിത്രങ്ങൾക്കാണ് അനുമതി.

ഇന്നലെ രാത്രിയോടെ 9 സിനിമകൾക്ക് അനുമതി ലഭിച്ചു. സിനിമകളുടെ പട്ടിക ഉടൻതന്നെ ലഭ്യമാക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.ഇനി അനുമതി ലഭിക്കാനുള്ളത് നാല് സിനിമകൾ കൂടി. 19 സിനിമകളും പ്രദർശിപ്പിക്കും. പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷ എന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.

കേന്ദ്രം പ്രദർശന അനുമതി നിഷേധിച്ച സിനിമകളെല്ലാം പ്രദർശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമിക്ക് മന്ത്രി പ്രത്യേക നിർദേശം നൽകി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ സിനിമകൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. പിന്നീട് ഇതിൽ നാല് ചിത്രങ്ങൾ സ്ക്രീൻ ചെയ്യാൻ അനുമതി നൽകി. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗ്‌‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചത്.

എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ക്ലാഷ്, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്

പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല.' പോറ്റിയേ,കേറ്റിയേ' എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണ്. സ്വാമി അയ്യപ്പൻ്റെയും വിശ്വാസ സമൂഹത്തിൻ്റെയും പൊതുസ്വത്തായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്.

ജനവികാരം ആളികത്തുന്ന പ്രതിഷേധ ഗാനത്തോടുള്ള അസഹിഷ്ണുതയാണ് സർക്കാർ വക്താക്കൾ പ്രകടിപ്പിക്കുന്നത്.'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന പ്രസിദ്ധ ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും വിവാദഗാനത്തിലില്ല. ശരണംവിളിയുടെ ശബ്ദഭാവത്തിൽ ഗാനം ആലപിക്കുന്നത് മത അവഹേളനമോ ഭക്തി നിഷേധമോ അല്ല.രാമനാമജപത്തിൻ്റെ താളത്തിൽ കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പു പ്രചരണ ഗാനങ്ങൾ ഇറക്കിയിട്ടുണ്ട്. ഭക്തിനിർഭരമായ മാപ്പിളപ്പാട്ടുകളുടെ പാരഡി ഗാനങ്ങൾ ഇവർ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കാറുണ്ട്. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നുവെന്ന ക്രിസ്ത്യൻ പ്രാർത്ഥനാ ഗാനത്തിൻ്റെ താളക്രമത്തിൽ ചിലർ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയാണ് സിസ തോമസ്.

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.

ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ തന്നെ വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് എതിര്‍പ്പിന് കാരണം. സര്‍വകലാശാലയെ പ്രതിസന്ധിയില്‍ ആക്കിയ സമരത്തിന് ശേഷമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വഴങ്ങി സിസയെ വിസി ആക്കിയത്. ജീവനക്കാരുടെ സംഘടനകള്‍ നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.

സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നിര്‍ണായകവും അസാധാരണവുമായ നീക്കം. സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം

മുംബൈ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വമ്പൻ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്‌ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ (ഐഡിസി) മഹാരാഷ്ട്ര സർക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാർവലുമായും (മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്‌സ്‌മെന്റ്) സംയുക്തമായിട്ടാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നാഗ്‍പൂരിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഇപ്പോൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പൊലീസ് അന്വേഷണങ്ങളെ ഗണ്യമായി വേഗത്തിലാക്കും.

എന്താണ് മഹാക്രൈം ഒഎസ്?

മഹാരാഷ്ട്ര സർക്കാരിന്റെ മാർവൽ സംരംഭവും മൈക്രോസോഫ്റ്റും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക അന്വേഷണ പ്ലാറ്റ്‌ഫോമാണ് മഹാക്രൈംഒഎസ് എഐ. പൊലീസ് ഉദ്യോഗസ്ഥർക്ക് സഹപൈലറ്റായി ഇത് പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് അസൂർ ഓപ്പൺഎഐ സർവീസസിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം ഇന്ത്യൻ പൊലീസിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

പൊലീസിന് എങ്ങനെ സഹായം ലഭിക്കും?

വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റുകൾ തുടങ്ങിയ കേസുകൾ പരിഹരിക്കാൻ പൊലീസിനെ ഈ എഐ സിസ്റ്റം സഹായിക്കും. വ്യത്യസ്‍ത ഭാഷകളിലുള്ള ഡാറ്റ മനസിലാക്കാനും പ്രോസസ് ചെയ്യാനും ബഹുഭാഷാ പിന്തുണയുള്ള ഈ സിസ്റ്റത്തിന് കഴിയും. അതുവഴി ഭാഷാ തടസങ്ങൾ ഇല്ലാതാക്കാം. ഒരു കേസ് രജിസ്റ്റർ ചെയ്യുമ്പോൾ, പ്രസക്തമായ ഇന്ത്യൻ നിയമങ്ങളെയും വിഭാഗങ്ങളെയും കുറിച്ച് സിസ്റ്റം തൽക്ഷണം പൊലീസിനെ അറിയിക്കും. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും. അതായത് മുമ്പ് മണിക്കൂറുകൾ എടുത്തിരുന്ന ജോലികൾ ഇപ്പോൾ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ വളരെ വേഗത്തിൽ ചെയ്തു തീർക്കും.എന്തുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നത്?

2024-ൽ ഇന്ത്യയിൽ 3.6 ദശലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ തട്ടിപ്പുകളാണ് ഏറ്റവും സാധാരണമായത്. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാക്രൈംഒഎസ് പ്രഖ്യാപനത്തെ സംസ്ഥാനത്തിന് ഒരു നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായാണ് നിലവിൽ ഈ സംരംഭം ആരംഭിച്ചതെങ്കിലും ഭാവിയിൽ ഇത് മറ്റ് ഭരണ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു.

ഇന്നലെ രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. സിനിമാ മേഖലയിലും പുറത്തും നടി ഇക്കാലയളവില്‍ നേരിട്ട പ്രതിസന്ധികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നടക്കുന്ന അധിക്ഷേപവും ഇക്കൂട്ടത്തില്‍ ചര്‍ച്ചയായി. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു

ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട്‌ കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് ജി എൻ. സംസ്കാരം പിന്നീട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

 തൃശൂര്‍: ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. അൻപതിലേറെ സ്റ്റാമ്പുകളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി സംഗീത് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. അതിമാരകമായ കാലിഫോര്‍ണിയന്‍ സണ്‍ഷൈന്‍ വിഭാഗത്തില്‍ പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ആണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു.

നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടറായ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഗ്രേഡ് കെ ആര്‍ ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിബിന്‍ ചാക്കോ, അഫ്‌സല്‍ പി എ, അബില്‍ ആന്റണി, റിന്റോ, എക്‌സൈസ് ഓഫീസര്‍ ഡ്രൈവറായ ഫ്രാന്‍സി എ എഫ് എന്നിവര്‍ ചേർന്നാണ് ലഹരി പിടികൂടിയത്.