Thursday, 2 April 2026

ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നല്‍കി അമ്മ; സംഭവം ജാര്‍ഖണ്ഡില്‍

ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നല്‍കി അമ്മ; സംഭവം ജാര്‍ഖണ്ഡില്‍

മകന്റെ രോഗശമനത്തിനായി ജാര്‍ഖണ്ഡില്‍ പതിമൂന്ന് വയസുകാരിയെ ബലി നല്‍കി മാതാവ്.സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.

ഇളയ മകന്റെ രോഗ ശാന്തിക്കായി പെൺകുട്ടിയുടെ മാതാവ് രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു.പിന്നാലെയാണ് മാർച്ച്‌ 24ന് രശ്മി ദേവിയും മന്ത്രവാദിനിയുടെ സഹായി ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.പെണ്‍ കുട്ടിയുടെ മൃതദേഹം സമീപത്തെ പാടത്തിൽ കുഴിച്ചിട്ടു.പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തി തീര്‍ത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല.പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്ത് വന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

“കരുതലിന്റെ കൈത്താങ്ങ്: പാലയിൽ 80 പേർക്ക് സൗജന്യ ഹിയറിംഗ് എയ്ഡ് നൽകി സി.എസ്.ആർ പദ്ധതി”

“കരുതലിന്റെ കൈത്താങ്ങ്: പാലയിൽ 80 പേർക്ക് സൗജന്യ ഹിയറിംഗ് എയ്ഡ് നൽകി സി.എസ്.ആർ പദ്ധതി”

എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പാരോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ വർഷത്തെ കോപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിൾ പ്രോഗ്രാം സി എസ് ആർ ഫണ്ടുമായി ബന്ധപ്പെട്ട് കമ്പനിയുടെ കോ-ഫൗണ്ടറും എം. ഡി. യുമായ പാല കൊട്ടാരമറ്റം സ്വദേശി പുല്ലാട്ട് രഞ്ജിത് തോമസ് സിറിയക്ക്. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ പാല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ കൗൺസിലർ ബിജു മാത്യൂസിന്റെ നേതൃത്വത്തിൽ കൊട്ടാരമറ്റം വൈക്കം റോഡിലുള്ള ക്രിസ്തുരാജ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ 2026 മാർച്ച് 26-ാം തീയതി ലോകോത്തര നിലവാരമുള്ള ഹിയറിങ് എയ്ഡുകൾ, അതായത് ശ്രവണ സഹായി, 80-ഓളം പേർക്ക് വിതരണം ചെയ്തു. മാർക്കറ്റിൽ 25,000 രൂപയോളം വില വരുന്ന ഈ ശ്രവണ സഹായികൾ ഘടിപ്പിച്ചു നൽകിയത് ഈ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പേരുകേട്ട സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉടമയായ സുരേഷ് പിള്ളയും ടീമുമാണ്. പാലായിലും പരിസരത്തുമുള്ള വിവിധ സ്കൂളുകളിൽ നിന്നും അഗതി മന്ദിരത്തിൽ നിന്നുള്ളവരും പാല മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ നിന്നുള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞു. ഏകദേശം ഒരാഴ്ച കൊണ്ട് നൂറോളം അപേക്ഷകൾ ലഭിക്കുകയും കേൾവി പരിശോധന നടത്തി ഓരോരുത്തർക്കും യോജിക്കുന്ന തരത്തിലുള്ള ശ്രവണ സഹായികൾ ഒറ്റ ദിവസം കൊണ്ട് തന്നെ ഫിറ്റ് ചെയ്തു കൊടുക്കുകയും ആയിരുന്നു. കേൾവി ലഭിച്ചവർക്ക് കണ്ടുനിന്നവർക്കും എല്ലാം കണ്ണു നിറയുന്ന സന്തോഷത്തിന്റെ ഒരു വലിയ അനുഭവമായിരുന്നു ഇത്. പാല മുനിസിപ്പാലിറ്റി 24-ാം വാർഡ് കൗൺസിലർ ബിജു മാത്യൂസ് പ്രിയ സുഹൃത്തും കമ്പനി ഉടമയുമായ രഞ്ജിത് തോമസിനും ശ്രവണ സഹായികൾ ഇൻസ്റ്റാൾ ചെയ്ത സ്വരൂപ് ട്രസ്റ്റ് ഉടമ സുരേഷ് പിള്ള സാറിനും എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ക്രിസ്തുരാജ് സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കും സിസ്റ്റർമാർക്കും കമ്പനിയുടെ മറ്റ് ഒഫീഷ്യൽസിനും പ്രോഗ്രാമിൽ ഉടനീളം കൂടെ സഹകരിച്ച സഹ കൗൺസിലർ രജിത പ്രകാശിനും സഹപ്രവർത്തകരായ ജോസഫ്, ജോബി, ദീപക്ക്, പൗർണമി എന്നിവർക്കും ഗുണഭോക്താക്കളെ എത്തിച്ച സ്ഥാപന അധികാരികൾക്കും എത്തിച്ചേർന്ന് ഈ പ്രോഗ്രാം വൻ വിജയമാക്കി തീർത്ത എല്ലാ ഗുണഭോക്താക്കൾക്കും നന്ദി പറഞ്ഞു. അതോടൊപ്പം നമ്മുടെ നാട്ടിലെ വിദേശത്തും ജോലി ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം രഞ്ജിത് തോമസ് പുല്ലാട്ടും വലിയ ഒരു മാതൃകയാണ് കാണിച്ചുതന്നത് എന്നും തദവസരത്തിൽ പറയുകയുണ്ടായി. ഈ നോയമ്പുകാലത്ത് ഒരു ക്രിസ്ത്യാനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഒരു കാര്യമാണ് ഇവിടെ നടന്നത് എന്നും ഇതിൽ സഹായിച്ച എല്ലാവർക്കും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പറ്റിച്ചത് 200 പേര്‍ ചേര്‍ന്ന്, പണയം വെച്ചത് മുക്കുപണ്ടം, ഐസിഐസിഐ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

പറ്റിച്ചത് 200 പേര്‍ ചേര്‍ന്ന്, പണയം വെച്ചത് മുക്കുപണ്ടം, ഐസിഐസിഐ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ കണ്ണുവെട്ടിച്ച് മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയെടുത്തു. ഏകദേശം 200-ഓളം അക്കൗണ്ട് ഉടമകള്‍ ചേര്‍ന്നാണ് ബാങ്കിനെ കബളിപ്പിച്ചത്. ബാങ്കിന്‌റെ നാഗ്പൂര്‍ ശാഖയിലാണ് സംഭവം. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം, ഈ തട്ടിപ്പ് നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് അധികൃതര്‍ വിവരം തിരിച്ചറിയുന്നത് എന്നതാണ്.

നടന്നത് വന്‍ ആസൂത്രണം

സാധാരണ ഗതിയില്‍ ബാങ്കുകളില്‍ സ്വര്‍ണ്ണം പണയം വെക്കുമ്പോള്‍ കൃത്യമായ പരിശോധനകള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇത്രയധികം പേര്‍ക്ക് എങ്ങനെ മുക്കുപണ്ടം പണയം വെക്കാന്‍ സാധിച്ചു എന്നത് ദുരൂഹമാണ്. ഇതിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെയോ അല്ലെങ്കില്‍ സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസറുടെയോ സഹായം ഉണ്ടായിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം.

രണ്ട് വര്‍ഷത്തെ മൗനം

രണ്ട് വര്‍ഷം മുന്‍പാണ് ഈ സ്വര്‍ണ്ണപ്പണയങ്ങള്‍ നടന്നത്. ലോണ്‍ തുക തിരിച്ചടയ്ക്കാതെ വന്നതോടെ പണയം വെച്ച ആഭരണങ്ങള്‍ ലേലം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് അധികൃതര്‍ ഞെട്ടിയത്. മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണത്തിന് പകരം ഉള്ളില്‍ വെറും ചെമ്പും മറ്റ് ലോഹങ്ങളുമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

സംഭവത്തില്‍ ബാങ്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളായ 200 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിന് പിന്നില്‍ ഏതെങ്കിലും സംഘടിത മാഫിയ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ ആഭ്യന്തര പരിശോധനകളില്‍ വീഴ്ച പറ്റിയോ എന്നതും ഗൗരവമായി കാണുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ് ജില്ലയിൽ ഗ്യാസ് പ്രതിസന്ധിക്കെതിരെ വിവിധ എജൻസികളുടെ മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കാസർഗോഡ് ജില്ലയിൽ ഗ്യാസ് പ്രതിസന്ധിക്കെതിരെ വിവിധ എജൻസികളുടെ മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കാസർഗോഡ് ജില്ലയിൽ ഗ്യാസ് പ്രതിസന്ധിക്കെതിരെ വിവിധ എജൻസികളുടെ മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മാലോം , ഹൊസംങ്കടി , കാഞങ്ങാട് , മാലോം , കാസർഗോഡ് എന്നീ എജൻസികളുടെ മുമ്പിൽ ധർണ്ണ നടത്തി. 
കാസർഗോഡ് ധർണ്ണ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കരയും , ഹൊസംങ്കടിയിൽ സംസ്ഥാനസെക്രട്ടറി നാരായണ പൂജാരിയും , കാഞങ്ങാട് ജില്ലാ പ്രസിഡൻ്റ് രഘുവീർ പൈയും , ചിമേനിയിൽ സംസ്ഥാനകമ്മിറ്റി അംഗം പ്രകാശൻ പരിപ്പ് വടയും , മാലോത്ത് വർക്കിംഗ് പ്രസിഡൻ്റ് രാജൻ കളക്കരയും ഉൽഘാടനം ചെയ്തു.
മുഹമ്മദ് ഗസാലി , സത്യനാഥൻ, അജേഷ് , അബ്‌ദുൾ റസാക്ക്, ഗംഗധരൻ കാഞങ്ങാട്, ശിശുപാൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സർചാർജ് 10,000 രൂപ വരെ കൂട്ടി ഇൻഡിഗോ

വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സർചാർജ് 10,000 രൂപ വരെ കൂട്ടി ഇൻഡിഗോ

ന്യൂഡൽഹി: വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോയും ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിൻ്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് ഉയർത്തിയത്. 2,000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഉയർത്തി. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് ഇന്ധനസർച്ചാർജ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരുമണി മുതൽ പ്രാബല്യത്തിൽവരുമെന്നും ഇൻഡിഗോ അറിയിച്ചു. വിമാനക്കമ്പനിയുടെ പ്രവർത്തനചെലവിൻ്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. വിമാനഇന്ധനമായ എടിഎഫിന് ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വർധിപ്പിച്ചിരുന്നു. ഇതാണ് വിമാനക്കമ്പനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിച്ചത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ഷെൽ; പെട്രോൾ ലിറ്ററിന് 7.41രൂപയും ഡീസൽ ലിറ്റനിന് 25.01 രൂപയും കൂട്ടി

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ഷെൽ; പെട്രോൾ ലിറ്ററിന് 7.41രൂപയും ഡീസൽ ലിറ്റനിന് 25.01 രൂപയും കൂട്ടി

ബെംഗളൂരു: സ്വകാര്യ എണ്ണക്കമ്പനിയായ നയാരയ്ക്ക് പുറകെ പെട്രോൾ ഡീസൽ ചാർജുകൾ വർദ്ധിപ്പിച്ച് ഷെൽ എണ്ണക്കമ്പനിയും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ എണ്ണക്കമ്പനിയായ ഷെൽ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചത്. ഇന്നാണ് വർദ്ധിപ്പിച്ച എണ്ണവില ഷെൽ അറിയിച്ചത്. ബെംഗളൂരുവിലെ വിലയനുസരിച്ച് പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് പെട്രോൾ വില 119.8 ആയി ഉയർന്നു. അതേസമയം പവർ പെട്രോളിന്129.85 രൂപയാണ്. ഡീസൽ വിലയും ഷെൽ ഉയർത്തിയിട്ടുണ്ട്. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് 123.52 രൂപയായി. പ്രീമിയം ഡീസലിന് 133.52 രൂപ നൽകേണ്ടിവരും.

കഴിഞ്ഞാഴ്ച്ചയാണ് സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയും കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കൂട്ടിത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ ഇന്ധന പ്രതിസന്ധി നേരിടാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ച് ഉത്തരവിറക്കിയിരുന്നു. 10 രൂപയുടെ നികുതിയിളവാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ പെട്രോൾ ഇന്ധന നികുതി 3 രൂപയായും ഡീസലിൻ്റെ നികുതി പൂർണ്ണമായും കുറഞ്ഞിരുന്നു. സ്വകാര്യ കമ്പനികൾ എണ്ണ വില വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും പൊതുമേഖല എണ്ണക്കമ്പനികൾ ഇതുവരെയും എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം

ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.

ബുധനാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും സൈനികമായി അവരെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു.

ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ വാദത്തെയും സൈന്യം തള്ളി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് യാതൊരു ധാരണയുമില്ലെന്ന് അവർ പരിഹസിച്ചു. അമേരിക്ക ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നിസാരമാണെന്നും, ഇറാന്‍റെ പ്രധാന സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ ശത്രുക്കൾക്ക് അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളിലാണെന്നും പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ പ്രഖ്യാപനം മേഖലയിലെ പിരിമുറുക്കം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.