Thursday, 2 April 2026

'പൈതലാം യേശുവേ' യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

'പൈതലാം യേശുവേ' യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോഴിക്കോട്: 'പൈതലാം യേശുവേ' എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.

1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന്‍ പനക്കല്‍.

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…, നവ്യമായൊരു കല്‍പ്പന…, കര്‍ത്താവാം യേശുവേ മര്‍തൃവിമോചകാ…, നായകാ ജീവദായകാ…, സ്‌നേഹസ്വരൂപാ തവദര്‍ശനം… എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്

ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്

നേപ്പാളിലെ ടൂറിസം മേഖല കേന്ദ്രീകരിച്ച് വൻ ഇൻഷുറൻസ് തട്ടിപ്പ്. വിനോദസഞ്ചാരികളെ ബോധപൂർവം അസുഖബാധിതരാക്കി കോടിക്കണക്കിന് ഡോളറിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ട്രെക്കിംഗ് ഗൈഡുകളും ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ഒത്തുകളിച്ചതായി പോലീസ്. 2022-നും 2025-നും ഇടയിൽ എവറസ്റ്റ് കൊടുമുടി, അന്നപൂർണ, ലാംഗ്‌ടാങ്, മനസ്‌ലു തുടങ്ങിയ പ്രശസ്തമായ ഹിമാലയൻ ടെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു സംഘടിത ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

തട്ടിപ്പ് നടന്ന രീതി

ടീ ഹൗസുകളിലും ബേസ് ക്യാമ്പുകളിലും വെച്ച് വിനോദസഞ്ചാരികൾക്ക് നൽകുന്ന ഭക്ഷണത്തിലോ പാനീയങ്ങളിലോ ട്രെക്കിംഗ് ജീവനക്കാർ രഹസ്യമായി ബേക്കിംഗ് സോഡ (സോഡിയം ബൈകാർബണേറ്റ്) ചേർക്കുമായിരുന്നു. ഇത് കഠിനമായ ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം, വയറുവേദന എന്നിവയ്ക്ക് കാരണമായി. ഈ ലക്ഷണങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നതും ജീവന് ഭീഷണിയായതുമായ 'ആൾട്ടിറ്റ്യൂഡ് സിക്ക്നസ്' (അക്യൂട്ട് മൗണ്ടൻ സിക്ക്നസ്) ലക്ഷണങ്ങളോട് സാമ്യമുള്ളതായിരുന്നു. തങ്ങൾ യഥാർത്ഥ അപകടത്തിലാണെന്ന് വിശ്വസിച്ച ഇരകൾക്ക് ഭക്ഷണത്തിലെ വിഷാംശം മൂലമുള്ള അസ്വാസ്ഥ്യവും ഉയരക്കൂടുതൽ മൂലമുള്ള അസുഖവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 

വിനോദസഞ്ചാരികൾ അസുഖബാധിതരായാൽ ഉടൻ തന്നെ ഗൈഡുകൾ സ്ഥിതി ഗുരുതരമാണെന്ന് വരുത്തിത്തീർക്കുകയും ഹെലികോപ്റ്റർ വഴിയുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിന് അവരെ നിർബന്ധിക്കുകയും ചെയ്യും. തുടർന്ന് ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ചേർന്ന് വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും അമിതമായ ചികിത്സാ ബില്ലുകളും വിമാന രേഖകളും തയ്യാറാക്കി ഇൻഷുറൻസ് കമ്പനികൾക്ക് സമർപ്പിക്കും. പലപ്പോഴും ഒരേ ഹെലികോപ്റ്ററിൽ ഒന്നിലധികം രോഗികളെ കൊണ്ടുപോകുമ്പോൾ, ഓരോ വ്യക്തിക്കും പ്രത്യേകമായി മുഴുവൻ തുകയും ഇൻഷുറൻസ് ക്ലെയിം ചെയ്യുമായിരുന്നു. ഒരാൾക്ക് ശരാശരി 3,000 മുതൽ 5,000 ഡോളർ വരെയാണ് ഇത്തരത്തിൽ ഈടാക്കിയിരുന്നത്. ലാഭം വർദ്ധിപ്പിക്കാനായി ചില വിനോദസഞ്ചാരികളെ സംഘമായി തന്നെ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി നേപ്പാൾ പോലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ എട്ട് പേരെ തെരുവ് നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്. മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ മല്ലടിഹള്ളിയിൽ പ്രൊഫസറുമായി ബന്ധമുണ്ടെന്ന അപവാദ പ്രചരണത്തിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) അവസാന വർഷ വിദ്യാർത്ഥിനിയായ 22 കാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

മകളുടെ മരണത്തിൽ സഹപാഠികളുടെ മാനസിക പീഡനമുണ്ടായിരുന്നു ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ പിതാവ് ഉമാശങ്കർ പരാതി നൽകിയിട്ടുണ്ട്. മകളുടെ മരണത്തിന് സഹപാഠികൾ ഉത്തരവാദികളാണെന്ന് ഉമാശങ്കർ ആരോപിച്ചു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനി കോളേജിലെ ഒരു ലക്ചറുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികളിൽ ചിലർ കോളേജിൽ പ്രചരിപ്പിച്ചതായി പിതാവ് ആരോപിച്ചു.

സഹപാഠികൾക്കിടയിൽ ആവർത്തിച്ചുള്ള പരിഹാസങ്ങളും അപവാദ പ്രചാരണവും തന്റെ മകൾക്ക് അപമാനവും മാനസിക വേദനയും ഉണ്ടാക്കിയെന്നും പിതാവ് പറഞ്ഞു. അപവാദ പ്രചരണത്തിൽ മനം നൊന്ത് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് 22 കാരി ജീവനൊടുക്കിയത്. മുറിയിൽ നിന്നും താൻ നേരിട്ട മാനസിക പീഡനം വിവരിച്ച് പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുക്ക് അന്വേഷണം ആരംഭിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ ജോലിക്കിടെ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ ജോലിക്കിടെ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

കണ്ണൂർ: ജോലി ചെയ്യുന്നതിനിടെ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ സ്വദേശി അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെറുവാഞ്ചേരിയിലാണ് അപകടം നടന്നത്.

ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിന് സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതലൈനിൽ നിന്ന് ശക്തമായ ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ചെറുവാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചന്ദ്രന്റെയും ലെനിയുടെയും മകനാണ് അമൽ. ഭാര്യ: നിരഞ്ജന. അഖിൽ, അർജുൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹിയില്‍ നിന്നെത്തി, പൊലീസ് കാത്തിരുന്ന് പൊക്കി, യുവാവും യുവതിയും പിടിയിലായത് മൂന്ന് കിലോയോളം എംഡിഎംഎയുമായി

ഡല്‍ഹിയില്‍ നിന്നെത്തി, പൊലീസ് കാത്തിരുന്ന് പൊക്കി, യുവാവും യുവതിയും പിടിയിലായത് മൂന്ന് കിലോയോളം എംഡിഎംഎയുമായി

കോഴിക്കോട് : ജില്ലയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന വേട്ടയില്‍ 2.800 കിലോഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് 500 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘംം പിടികൂടിയത്.

കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായ ഹനീഫയെ ഡാന്‍സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ ഡല്‍ഹില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വില്‍പ്പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി കേരളത്തില്‍ എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ വാടകക്ക് താമസിക്കുന്ന മണാശ്ശേരി കയ്യേരിക്കലിലെ വീട്ടില്‍ കൂടുതല്‍ എം.ഡി.എം.എ ശേഖരിച്ചിട്ടുണ്ടെന്ന് വ്യക്തമായി. പോലീസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ 2.300 കിലോഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തുകയായിരുന്നു. ഈ വീട്ടില്‍ വച്ചാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തത്. ഡാന്‍സാഫ് എസ്.ഐമാരായ വിനീത് വിജയന്‍, രാജീവ് ബാബു, ശ്രീരാഗ്, മനോജ് രാമത്ത്, എ.എഎസ്.ഐമാരായ വി.വി ഷാജി, ജയരാജന്‍, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, രതീഷ് എ.കെ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഹനീഫയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല'; ടീമിനെതിരെ വിമര്‍ശനവുമായി വി അബ്ദുറഹിമാന്‍

'ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല'; ടീമിനെതിരെ വിമര്‍ശനവുമായി വി അബ്ദുറഹിമാന്‍

 തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും അസോസിയേഷനുമെതിരെ ആരോപണങ്ങളുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍. പണം കൈപ്പറ്റിയ ശേഷം നല്‍കിയ ഉറപ്പ് പാലിക്കാതെ അര്‍ജന്റീന ടീം കേരളത്തെ ചതിച്ചു എന്നാണ് മന്ത്രി ആരോപിക്കുന്നത്. വ്യാഴാഴ്ച ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക ചാമ്പ്യന്മാരെ കേരളത്തിലേക്ക് എത്തിക്കുക എന്നത് വലിയൊരു സ്വപ്ന പദ്ധതിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ''അര്‍ജന്റീന ടീമും ലയണല്‍ മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇത്രയും വലിയൊരു ടീമിനെ എത്തിക്കാന്‍ ആവശ്യമായ 250 കോടി രൂപ സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി പണം നല്‍കിയിട്ടും അവര്‍ വാഗ്ദാനം പാലിച്ചില്ല.'' മന്ത്രി ആരോപിച്ചു. ഇത്തരമൊരു വഞ്ചന അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളിലും സമാന അനുഭവം

കേരളത്തിന് മാത്രമല്ല, മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മന്ത്രി അവകാശപ്പെട്ടു. അവര്‍ പണം വാങ്ങിയെങ്കിലും അവിടെയൊന്നും കളിക്കാന്‍ പോയില്ല. ഈ സാഹചര്യത്തില്‍ അര്‍ജന്റീന ടീമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026 മാര്‍ച്ചില്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കഴിഞ്ഞ നവംബറില്‍ മന്ത്രി പ്രഖ്യാപിച്ചത് വലിയ ആവേശമാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നത്.