Saturday, 4 July 2026

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

പാലാ :  പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ മീഡിയ അക്കാഡമീ പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ...

ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച
വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും. സ്കൂൾ ഹഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് നന്ദി രേഖപ്പെടുത്തും.

ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആന്റു കൊല്ലിയിൽ, ഫാ. ഡാൻ കടുപ്പിൽ, ഫൊറോന സ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ടിാൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോന ഷാജി എന്നിവർ പങ്കെടുക്കും.

ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി നവീകരിച്ച സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഇടവകയുടെ വിവിധ ശുശ്രൂഷകൾക്കും സംഘടനാ പവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യം അവകാശപ്പെടുന്ന സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളും തലമുറകളായി ഈ പ്രദേശത്തിന് മികച്ച പൗരന്മാരെയും വിദ്യാഭ്യാസ പ്രതിഭകളെയും സമ്മാനിച്ച സ്ഥാപനങ്ങളാണ്. അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഈ സ്ഥാപനങ്ങൾ എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്.

പാലാ മീഡിയാ അക്കാഡമിയിൽ നടന്നവാർത്താ സമ്മേളനത്തിൽ അസിസ്റ്റൻ്റ് വികാരി ഫാദർ ആന്റു കൊല്ലിയിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിനു ജെ വല്ലനാട്ട് ,പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി,ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻ പറമ്പിൽ കുന്നേൽ, ജോയ് ചന്ദ്രൻകുന്നേൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ എന്നിവർ പങ്കെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ  ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കണം.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രധാന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും:
  • കർശനമായ പരിശോധനകൾ: നിലവിലുള്ള മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ FSSAI(ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന സമഗ്രമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾക്കും രാസവസ്തുക്കളുടെ അമിത ഉപയോഗത്തിനുമെതിരെ കർശന നടപടികൾ ഇതിലൂടെ ലക്ഷ്യമിടുന്നു. 
  • സംസ്ഥാന തലത്തിലെ കർമ്മപദ്ധതികൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ പരിശോധനകൾ ശക്തമാക്കുകയും, ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
  • ഗുണനിലവാരം ഉറപ്പാക്കൽ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം (Food Safety and Standards Act) പ്രകാരം പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നു. [1, 2]
  • ഉപഭോക്താക്കളുടെ ജാഗ്രത: ഓർഗാനിക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 'ജൈവിക് ഭാരത്' (Jaivik Bharat) പോലെയുള്ള സർക്കാർ അംഗീകൃത ലോഗോകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഭക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് FSSAI വെബ്സൈറ്റ് വഴിയോ അധികാരികൾക്കോ പരാതി നൽകാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

ന്യൂഡൽഹി: ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയിൽ പുതിയ ചുവടുവെപ്പുമായി ഐടിസി. കൊക്കകോളയും പെപ്‌സികോയും ആധിപത്യം പുലർത്തുന്ന കോളാ വിപണിയിലേക്കാണ് തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള 'നാരിയൽ കാ പാനി' എന്ന പുതിയ പാനീയം കമ്പനി അവതരിപ്പിക്കുന്നത്.

കരിക്കിൻ വെള്ളവും കോളാ രുചിയും സമന്വയിപ്പിച്ചാണ് പുതിയ പാനീയം ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത കോളാ ബ്രാൻഡുകളുമായി നേരിട്ട് മത്സരിക്കുന്നതിനുപകരം, ആരോഗ്യകരമായ പുതിയൊരു പാനീയ വിഭാഗം സൃഷ്ടിക്കാനാണ് ഐടിസിയുടെ ലക്ഷ്യം. കുറഞ്ഞ കലോറിയും പഞ്ചസാര ചേർക്കാത്തതുമായ പാനീയമായാണ് ഇത് വിപണിയിലെത്തുന്നത്.

രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയുടെ ഭൂരിഭാഗവും നിലവിൽ കൊക്കകോളയും പെപ്‌സികോയും നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, തേങ്ങാവെള്ളം ഉൾപ്പെടുത്തിയുള്ള ഈ പുതിയ പരീക്ഷണം വിപണിയിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ഉൽപ്പന്നം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നാളികേര കർഷകർക്കും പ്രതീക്ഷ നൽകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസിനാണ് കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷ്യസ്ഥാനത്തിന് സമീപമായിരുന്നതിനാൽ ബസിൽ രണ്ട് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരെയും ജീവനക്കാരെയും ഉടൻ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല. തുടർന്ന് കെങ്കേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു.

വൈകിട്ട് 6.45ഓടെയുണ്ടായ അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

കൊച്ചി: കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്.

ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ ആനക്കൊമ്പുകൾ കൈമാറാൻ തീരുമാനിച്ചത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പരിശോധനയും നടത്തി.

മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ നിർമിച്ച 13 കരകൗശല വസ്തുക്കൾക്കും നൽകിയിരുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിയമനടപടികൾ പാലിക്കാതെയായിരുന്നു സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് കോടതി കണ്ടെത്തിയത്. പ്രത്യേക സാഹചര്യങ്ങളിൽ വന്യജീവി ഉൽപ്പന്നങ്ങൾ സംബന്ധിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2011-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്റെ കൊച്ചി തേവരയിലെ വസതിയിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് 2016-ൽ സർക്കാർ ഇവയുടെ ഉടമസ്ഥത മോഹൻലാലിന് അനുവദിച്ചെങ്കിലും, അതുമായി ബന്ധപ്പെട്ട നിയമനടപടികളാണ് പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അമ്മ'യിൽ പുതിയ വിവാദം; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങൾ

'അമ്മ'യിൽ പുതിയ വിവാദം; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങൾ

കൊച്ചി: സിനിമാ താരസംഘടനയായ 'അമ്മ'യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് പ്രസിഡന്റ് ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം നടിമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നടിമാരായ അൻസിബ ഹസൻ, മാലാ പാർവതി, ഉഷാ ഹസീന, മായ വിശ്വനാഥ് എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നാണ് മാലാ പാർവതിയുടെ ആരോപണം. സംഘടനയ്ക്കുള്ളിൽ മതപരമായ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അതിനെ എതിർത്തതിനാലാണ് തങ്ങൾക്കെതിരെ നീക്കങ്ങൾ ഉണ്ടായതെന്നും അവർ പറഞ്ഞു.

അതേസമയം, ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് താഴെവീണതെന്ന് അൻസിബ ഹസൻ ആരോപിച്ചു. ജനറൽ ബോഡിയിൽ അംഗങ്ങൾക്ക് അഭിപ്രായം പറയാൻ മതിയായ അവസരം നൽകിയില്ലെന്നും കണക്കുകളിൽ വ്യക്തതയില്ലായിരുന്നെന്നും ഉഷാ ഹസീനയും വിമർശിച്ചു.

സംഘടനയ്ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് വൻതുക സംഭാവന സ്വീകരിക്കാനുള്ള നീക്കത്തെയും വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു. കലാകാരൻമാരുടെ സംഘടനയിൽ രാഷ്ട്രീയവും വർഗീയതയും കടന്നുകയറാൻ അനുവദിക്കരുതെന്നും 'അമ്മ'യെ ജനാധിപത്യപരമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകണമെന്നും നടിമാർ ആവശ്യപ്പെട്ടു.

അതേസമയം, വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ശ്വേത മേനോന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോളിയോ തുള്ളിമരുന്ന് കുട്ടികൾ കുറഞ്ഞു; 10 വർഷത്തിൽ 6.2 ലക്ഷം കുറവ്

പോളിയോ തുള്ളിമരുന്ന് കുട്ടികൾ കുറഞ്ഞു; 10 വർഷത്തിൽ 6.2 ലക്ഷം കുറവ്

ആലപ്പുഴ: സംസ്ഥാനത്ത് പോളിയോ നിർമാർജന പദ്ധതിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകേണ്ട അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ കുറവ് രേഖപ്പെടുത്തി. 2016-ൽ 26 ലക്ഷം കുട്ടികളെ വാക്സിനേഷനായി പരിഗണിച്ചിരുന്നപ്പോൾ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. ഇതോടെ 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായത്.

ജനനനിരക്കിലെ ഇടിവാണ് ഈ കുറവിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 2018 മുതലാണ് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് പ്രകടമായത്. വാക്സിനേഷനായി പരിഗണിക്കുന്ന കുട്ടികളിൽ 88 മുതൽ 96 ശതമാനം വരെ പേർ ആദ്യദിവസം തന്നെ തുള്ളിമരുന്ന് സ്വീകരിക്കാറുണ്ടെന്നും ശേഷിക്കുന്നവർ അടുത്ത ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതുമാണ് പതിവ്.

പുതുതലമുറ ദമ്പതികളിൽ ഒരുകുട്ടി മതിയെന്ന സമീപനവും ചിലർ കുട്ടികൾ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതും വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്നതും കുട്ടികളുടെ എണ്ണം കുറയാൻ കാരണങ്ങളാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ വാക്സിനേഷനായി ആവശ്യമായ വാക്സിൻ അളവും കുറഞ്ഞിട്ടുണ്ട്. 2016-ൽ 26 ലക്ഷം കുട്ടികൾക്കായി 1.30 ലക്ഷം വയൽ വാക്സിൻ ആവശ്യമായിരുന്നെങ്കിൽ, നിലവിൽ ഒരു ലക്ഷം വയൽ മതിയാകും. ഇതോടെ ഏകദേശം 30,000 വയൽ വാക്സിന്റെ ലാഭമാണ് സർക്കാരിനുണ്ടാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ നടുവിൽവെച്ച് മുങ്ങിയത്. ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടത്തിൽ തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു. സുനിലിനെ ബോട്ടിൽ അവശനിലയിൽ തിരച്ചിൽ സംഘം കണ്ടെത്തി. സുനിലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയാണ് പിന്നീട് കാണാതായത്.

സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ശേഷം ഇന്ന് രാവിലെയാണ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ നെടുപുഴ പോലീസും തൃശ്ശൂർ അഗ്നിരക്ഷാസേനയും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ആതൂർ ടൗൺ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി.

അറസ്റ്റിനെ തുടർന്ന് ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധിക പൊലീസ് സേനയെ വിന്യസിച്ചു.

മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പ്രസംഗം അപകീർത്തികരവും സാമൂഹിക സംഘർഷത്തിന് ഇടയാക്കുന്നതുമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റിനെ ഡിഎംകെ എംപി കനിമൊഴി ശക്തമായി അപലപിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്നും ഇത്തരം നടപടികളിൽ ഡിഎംകെ ഭയപ്പെടില്ലെന്നും അവർ പ്രതികരിച്ചു.