Sunday, 5 July 2026

സബ്സിഡി കുടുങ്ങി; കടലിൽ ദുരിതം

സബ്സിഡി കുടുങ്ങി; കടലിൽ ദുരിതം

ആലപ്പുഴ: മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ്.

കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മണ്ണെണ്ണ ഉപയോഗം കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ മത്സ്യബന്ധന വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ഒരു യന്ത്രം മാറ്റാൻ ആവശ്യമായ 1.10 ലക്ഷം രൂപയിൽ 50,000 രൂപ സബ്സിഡിയായി നൽകുമെന്നായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഏകദേശം 36,000 മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 500 മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകാനായിരുന്നു തീരുമാനം. മത്സ്യഫെഡ് മുഖേന പദ്ധതി നടപ്പാക്കിയതോടെ നിരവധി തൊഴിലാളികൾ സ്വന്തം പണം ചെലവഴിച്ച് പെട്രോൾയന്ത്രങ്ങളിലേക്ക് മാറുകയും സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരു വർഷത്തിലേറെയായിട്ടും സബ്സിഡി ലഭിച്ചിട്ടില്ലെന്നാണ് പരാതി.

മണ്ണെണ്ണ ലഭ്യമായിരുന്ന കാലത്ത് കടം വാങ്ങിയെങ്കിലും മത്സ്യബന്ധനം തുടരാനായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ പെട്രോൾ കടം ലഭിക്കാത്തതിനാൽ ഇന്ധനച്ചെലവ് വഹിക്കാനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇത് മത്സ്യബന്ധനത്തെ തന്നെ ബാധിക്കുന്ന സാഹചര്യമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ആന്റണി കുരിശിങ്കൽ പറഞ്ഞു.

സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയുടെ സ്വർണം പണയപ്പെടുത്തി പെട്രോൾയന്ത്രം വാങ്ങിയെങ്കിലും ഒരു വർഷവും നാല് മാസവും കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാൻ ബാങ്കിന്റെ സമ്മർദം ശക്തമായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അമ്മയിൽ പവർ ഗ്രൂപ്പുണ്ട്'; ശ്വേതാ മേനോന്റെ വെളിപ്പെടുത്തൽ

'അമ്മയിൽ പവർ ഗ്രൂപ്പുണ്ട്'; ശ്വേതാ മേനോന്റെ വെളിപ്പെടുത്തൽ

കൊച്ചി: താരസംഘടനയായ **'അമ്മ'**യിലെ വിവാദങ്ങൾക്കിടെ നടി ശ്വേതാ മേനോൻ സമൂഹമാധ്യമത്തിലൂടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ ശക്തമായ 'പവർ ഗ്രൂപ്പ്' പ്രവർത്തിക്കുന്നുണ്ടെന്നും ഒരു സാധാരണ സ്ത്രീയ്ക്ക് ആ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്നും അവർ ആരോപിച്ചു.

'അമ്മ' പ്രസിഡന്റായി മത്സരിച്ച കാലം മുതൽ തന്നെ താൻ നിരന്തരമായ ആക്രമണങ്ങളും അപമാനങ്ങളും നേരിട്ടതായി ശ്വേതാ മേനോൻ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ചികിത്സ, മരുന്ന്, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചിലർ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതോടെയാണ് താൻ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയതെന്നും അതിന് പിന്നാലെ തന്നെ അപകീർത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ നടന്നുവെന്നും അവർ ആരോപിച്ചു.

ജനറൽ ബോഡി യോഗത്തിനിടെ തന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമമുണ്ടായെന്നും അതോടെയാണ് സംഘടനയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.

നടൻ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതും ഇതേ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന സൂചനയും അവർ പങ്കുവെച്ചു. സംഘടനയിലെ ചിലരുടെ പ്രവർത്തനങ്ങൾ കാരണം അനാവശ്യമായി പഴി കേൾക്കേണ്ട സാഹചര്യം ഉണ്ടായിരിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ പോരാട്ടം ഒരു സ്ഥാനത്തിനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലെന്നും, സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും ആരോപണവിധേയരായ ചിലർക്കുമെതിരെയാണെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. നുണപ്രചാരണങ്ങളിലൂടെയും അപകീർത്തിപ്പെടുത്തലുകളിലൂടെയും തന്നെ നിശ്ശബ്ദയാക്കാനാവില്ലെന്നും, സംഘടനയിലെ സാധാരണ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അവർ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലാസ്റ്റിക്കിൽ പിറന്ന പാതകൾ

പ്ലാസ്റ്റിക്കിൽ പിറന്ന പാതകൾ

ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ക്ലീൻ കേരള കമ്പനിക്ക് ശ്രദ്ധേയ നേട്ടം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്പനി ഉത്പാദിപ്പിച്ച 4,447.93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് സംസ്ഥാനത്ത് 7,249 കിലോമീറ്റർ റോഡുകൾ നിർമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് മിശ്രിത റോഡ് നിർമാണത്തിൽ ഏറ്റവും കൂടുതൽ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചത് പൊതുമരാമത്ത് വകുപ്പാണ്. ഇതിനായി 2,132.48 ടൺ പ്ലാസ്റ്റിക് വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിർമാണത്തിന് 2,028.15 ടൺ പ്ലാസ്റ്റിക്കും ദേശീയപാത നിർമാണത്തിന് 17.08 ടൺ പ്ലാസ്റ്റിക്കും ഉപയോഗിച്ചു.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ സുസ്ഥിര പരിപാലനവും ശാസ്ത്രീയ സംസ്കരണവും ലക്ഷ്യമാക്കി 2016-ലാണ് ക്ലീൻ കേരള കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദനം ആരംഭിച്ചത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിച്ചെടുത്ത ശേഷമാണ് റോഡ് നിർമാണം ഉൾപ്പെടെയുള്ള പുനരുപയോഗ ആവശ്യങ്ങൾക്ക് നൽകുന്നത്.

പ്ലാസ്റ്റിക് മിശ്രിത റോഡുകൾ കൂടുതൽ ഈടുനിൽപ്പുള്ളതാക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനും ഈ പദ്ധതി വലിയ സംഭാവന നൽകുന്നുവെന്നാണ് വിലയിരുത്തൽ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്.), മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്.) എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ശാസ്ത്രീയമായി സംസ്കരിച്ച് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരുപോലെ കരുത്തേകുകയാണ് ഈ മാതൃക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാപ്പ് അടുക്കളകൾക്ക് ശുചിത്വ കർശന പരിശോധന

ഷാപ്പ് അടുക്കളകൾക്ക് ശുചിത്വ കർശന പരിശോധന

പാലക്കാട്: സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധനകൾ ആരംഭിക്കുന്നു. കൃത്രിമക്കള്ള് നിർമാർജനത്തിനായുള്ള **'ഓപ്പറേഷൻ ശുദ്ധി'**യുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കുന്നത്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3,913 കള്ളുഷാപ്പുകളിൽ 2,310 എണ്ണത്തിൽ ഭക്ഷണവും വിളമ്പുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണക്ക്. വാടകക്കെട്ടിടങ്ങളിലായതിനാൽ പല ഷാപ്പുകളിലെയും അടുക്കളകൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലെ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി ഉറപ്പാക്കാനാണ് തീരുമാനം.

എല്ലാ ജില്ലകളിലും മൂന്ന് വീതം എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിക്കും. ഇവയ്ക്കൊപ്പം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഷാപ്പുകളിലെ പാചകപ്പുരകളിൽ ഇടവിട്ടുള്ള മിന്നൽ പരിശോധനകൾ നടത്തും. ആഴ്ചയിൽ കുറഞ്ഞത് ആറ് സ്ഥാപനങ്ങളെങ്കിലും പരിശോധിക്കാനാണ് ലക്ഷ്യം.

വൃത്തിഹീനമായ അടുക്കളകൾ നവീകരിക്കാൻ നടത്തിപ്പുകാർക്കും ലൈസൻസുകാർക്കും നിർദേശം നൽകും. ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തുന്ന അടുക്കളകൾ അടച്ചുപൂട്ടുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും അധികൃതർ തയ്യാറെടുക്കുകയാണ്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകൾക്ക് ബാധകമായ എല്ലാ മാനദണ്ഡങ്ങളും കള്ളുഷാപ്പുകളിലെ ഭക്ഷണപ്പുരകൾക്കും ബാധകമാണെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല.

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.

പരസ്പര വിരുദ്ധമായ കാര്യങ്ങൾ പെൺകുട്ടി പറയുന്നതായി പൊലീസ്. 13കാരിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി എടുക്കും. കേസിൽ സമ​ഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. പെൺകുട്ടി നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ്.

പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും. പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി മൊഴി നൽകിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍

ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി; എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

ന്യൂ ഡൽഹി :  എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി.

കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാ ക്രമത്തില്‍ മാത്രം വാതകം വിതരണം ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി എല്ലാ മേഖലകളിലേക്കും പ്രകൃതി വാതകം സുഗമമായി എത്തും. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലകള്‍ക്ക് ഇത് വലിയ രീതിയില്‍ കരുത്ത് പകരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 July 2026

ഇന്ന് ചക്ക ദിനം വിചാരിച്ചിരുന്നത്

ഇന്ന് ചക്ക ദിനം വിചാരിച്ചിരുന്നത്

ഒരുകാലത്ത് കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റിയ അമൂല്യഫലമായിരുന്നു ചക്ക. വലുപ്പത്തിലും പെരുപ്പത്തിലും ലോകത്തിലെ ഏറ്റവും വലിയ വൃക്ഷഫലമായ ചക്ക, കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ മലയാളിയുടെ ഭക്ഷണസംസ്കാരത്തിന്റെയും രുചിപാരമ്പര്യത്തിന്റെയും അവിഭാജ്യഘടകമായിരുന്നു.

കാലം മാറിയതോടെ ചക്കയുടെ പ്രാധാന്യം കുറഞ്ഞു. അടുത്തകാലം വരെ മലയോര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ ചക്കകൾ ഉപയോഗിക്കപ്പെടാതെ പാഴാകുന്ന കാഴ്ച പതിവായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ആരോഗ്യബോധവും മൂല്യവർധിത ഉൽപന്നങ്ങളുടെ വർധിച്ച സ്വീകാര്യതയും ചക്കയെ വീണ്ടും ജനപ്രിയമാക്കി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ചക്കയ്ക്ക് വലിയ ആവശ്യകതയാണ് ഇപ്പോൾ.

ചക്കപ്പൊടി, ചക്ക ചിപ്സ്, ചക്കപ്പായസം, ചക്ക ബിരിയാണി, ചക്കയട തുടങ്ങി വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിയതോടെ ചക്കയുടെ സാമ്പത്തിക മൂല്യവും ഗണ്യമായി ഉയർന്നു.

Follow AdBoost

വൈറ്റമിനുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ ചക്ക പ്രമേഹം നിയന്ത്രിക്കുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ആരോഗ്യഗുണങ്ങളാണ് ചക്കയ്ക്ക് ആഭ്യന്തര-വിദേശ വിപണികളിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്.

ഇന്ന് മലയോര മേഖലകളിലെ നിരവധി കുടുംബശ്രീ യൂണിറ്റുകളും വീട്ടമ്മമാരും ചക്ക സീസണിൽ വിവിധ ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിച്ച് മികച്ച വരുമാനം കണ്ടെത്തുന്നുണ്ട്. ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ചക്ക ഇന്ന് ആരോഗ്യത്തിന്റെയും സംരംഭകത്വത്തിന്റെയും സാമ്പത്തിക സാധ്യതകളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

പാലാ :  പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ മീഡിയ അക്കാഡമീ പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ...

ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച
വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും. സ്കൂൾ ഹഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് നന്ദി രേഖപ്പെടുത്തും.

ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആന്റു കൊല്ലിയിൽ, ഫാ. ഡാൻ കടുപ്പിൽ, ഫൊറോന സ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ടിാൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോന ഷാജി എന്നിവർ പങ്കെടുക്കും.

ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി നവീകരിച്ച സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഇടവകയുടെ വിവിധ ശുശ്രൂഷകൾക്കും സംഘടനാ പവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യം അവകാശപ്പെടുന്ന സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളും തലമുറകളായി ഈ പ്രദേശത്തിന് മികച്ച പൗരന്മാരെയും വിദ്യാഭ്യാസ പ്രതിഭകളെയും സമ്മാനിച്ച സ്ഥാപനങ്ങളാണ്. അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഈ സ്ഥാപനങ്ങൾ എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്.

പാലാ മീഡിയാ അക്കാഡമിയിൽ നടന്നവാർത്താ സമ്മേളനത്തിൽ അസിസ്റ്റൻ്റ് വികാരി ഫാദർ ആന്റു കൊല്ലിയിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിനു ജെ വല്ലനാട്ട് ,പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി,ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻ പറമ്പിൽ കുന്നേൽ, ജോയ് ചന്ദ്രൻകുന്നേൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ എന്നിവർ പങ്കെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ  ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കണം.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രധാന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും:
  • കർശനമായ പരിശോധനകൾ: നിലവിലുള്ള മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ FSSAI(ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന സമഗ്രമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾക്കും രാസവസ്തുക്കളുടെ അമിത ഉപയോഗത്തിനുമെതിരെ കർശന നടപടികൾ ഇതിലൂടെ ലക്ഷ്യമിടുന്നു. 
  • സംസ്ഥാന തലത്തിലെ കർമ്മപദ്ധതികൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ പരിശോധനകൾ ശക്തമാക്കുകയും, ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
  • ഗുണനിലവാരം ഉറപ്പാക്കൽ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം (Food Safety and Standards Act) പ്രകാരം പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നു. [1, 2]
  • ഉപഭോക്താക്കളുടെ ജാഗ്രത: ഓർഗാനിക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 'ജൈവിക് ഭാരത്' (Jaivik Bharat) പോലെയുള്ള സർക്കാർ അംഗീകൃത ലോഗോകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഭക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് FSSAI വെബ്സൈറ്റ് വഴിയോ അധികാരികൾക്കോ പരാതി നൽകാം.