Wednesday, 8 July 2026

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി.

2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ്‌ഫോടനപരമ്പരകളിൽ 56 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളിൽ ഒന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

വധശിക്ഷ ശരിവെക്കപ്പെട്ട മലയാളികൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവരാണ്. ആലുവ കുഞ്ഞനിക്കര സ്വദേശി പെരുന്തല്ലി മുഹമ്മദ് അൻസാർ (45) ഉൾപ്പെടെ 11 പ്രതികൾക്ക് ലഭിച്ച ജീവപര്യന്തം തടവും ഹൈക്കോടതി അംഗീകരിച്ചു.

2022 ഫെബ്രുവരി 18ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്‌ജെയും എസ്.ജെ. ദവെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചത്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2027 മാർച്ച് 31നകം നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപത്തിന് പ്രതികാരമെന്ന പേരിൽ ഇന്ത്യൻ മുജാഹിദ്ദീൻ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തിയ സ്‌ഫോടനപരമ്പരകളിൽ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നായിരുന്നു അഹമ്മദാബാദ് സ്‌ഫോടനപരമ്പര.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യലഹരിയിൽ പോലീസ് ജീപ്പ്; മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

മദ്യലഹരിയിൽ പോലീസ് ജീപ്പ്; മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

പത്തനംതിട്ട: മദ്യലഹരിയിൽ പോലീസ് ജീപ്പ് ഓടിച്ച് മറ്റ് വാഹനങ്ങൾക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ മദ്യപിച്ച് ജീപ്പ് ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് പ്രത്യേകം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അശ്രദ്ധയും അപകടകരവുമായ രീതിയിൽ പോലീസ് ജീപ്പ് ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു യുവതിയാണ് വിവരം പോലീസിനെ അറിയിച്ചത്.

തുടർന്ന് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘം ജീപ്പിനെ പിന്തുടർന്ന് തടയുകയായിരുന്നു. പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്നത് പത്തനംതിട്ട ഡിവൈ.എസ്.പി.യുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായി.

സംഭവത്തെ തുടർന്ന് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനം നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് വ്യോമാക്രമണം: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം

യുഎസ് വ്യോമാക്രമണം: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം

യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങി

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സേന ഇറാനിൽ വ്യോമാക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കം

ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി ഇറാഖിലെ നജഫിലെത്തിച്ച ഖാംനഈയുടെ മൃതദേഹത്തെ അനുഗമിക്കാനും, ഇറാഖ് സർക്കാർ പ്രതിനിധികളുമായി സുപ്രധാന ചർച്ചകൾ നടത്താനുമായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 7 July 2026

മണ്ണിടിച്ചിൽ: 'ദൈവത്തിന്റെ വിധി'; എംഎസ്ആർഡിസിയുടെ വിശദീകരണം

മണ്ണിടിച്ചിൽ: 'ദൈവത്തിന്റെ വിധി'; എംഎസ്ആർഡിസിയുടെ വിശദീകരണം

മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത 6,695 കോടി രൂപയുടെ മുംബൈ–പൂനെ എക്‌സ്പ്രസ്‌വേയിലെ 'മിസ്സിംഗ് ലിങ്ക്' പദ്ധതിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) രംഗത്തെത്തി. മണ്ണിടിച്ചിൽ പ്രകൃതിയുടെ പ്രതിഭാസമാണെന്നും അതിനെ "ദൈവത്തിന്റെ വിധി"യായി മാത്രമേ കാണാനാകൂവെന്നും എംഎസ്ആർഡിസി അധികൃതർ വ്യക്തമാക്കി.

എംഎസ്ആർഡിസി വൈസ് ചെയർമാൻ അനിൽകുമാർ ഗെയ്‌ക്‌വാഡ് പറഞ്ഞതനുസരിച്ച്, സംഭവത്തിൽ കരാറുകാരന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തത്തിന്റെ ഭാഗമാണെന്നും നിർമാണത്തിലെ പിഴവല്ല അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത പദ്ധതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് പാതയിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും അധികൃതർ വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം, എംഎസ്ആർഡിസിയുടെ വിശദീകരണം ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച അടിസ്ഥാനസൗകര്യ പദ്ധതിയുടെ സുരക്ഷയും നിർമാണ നിലവാരവും സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തിൽ തുടർ സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക്  സ്വീകരണം നൽകി

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി

പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി. സംസ്‌ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന : രക്ഷാധികാരി കെ.പി.ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി.

പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു. അനീഷ് ബി.നായർ, സെക്രട്ടറി സൈദ് ഗ്രേസ്, ജില്ലാ പ്രസിഡന്റ് കെ.എൻ.ഭൂപേഷ്, സെക്രട്ടറി നാസർമഡോൾ, ട്രഷറർ ലക്ഷ്മണൻ, വർക്കിങ് പ്രസിഡന്റ് എ.നാരായണൻ, വൈസ് പ്രസിഡന്റ് ജനത വിജയൻ, സുരക്ഷ പദ്ധതി ജില്ലാ ചെയർമാൻ സുമേഷ്, ട്രഷറർ ഷാൻ ബർഗർ എന്നിവർ പ്രസംഗിച്ചു. പയ്യന്നൂർ യൂണിറ്റ് വനിത വിങ് രൂപീകരണവും ഹൈജീൻ മോണിറ്ററിംഗ് വിങ്  രൂപീകരണവും നടന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേപ്പാടിയിൽ വൻ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം

മേപ്പാടിയിൽ വൻ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം

മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടിയിൽ കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

പാലത്തിനോട് ചേർന്നുള്ള കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിച്ചതോടെയാണ് സ്ഥിതി ഗുരുതരമായത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് പാലത്തിലൂടെ വാഹനങ്ങളോ ആളുകളോ കടന്നുപോയിരുന്നോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇതും പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘത്തോട് ഉടൻ സ്ഥലത്തേക്ക് നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയതായി വിവരം. വലിയ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള മണ്ണിടിച്ചിലാണിതെന്നും സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിന്റെ വ്യാപ്തിയും ആളപായമുണ്ടായിട്ടുണ്ടോയെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഴയിൽ മുങ്ങി മുംബൈ; ഗതാഗതം സ്തംഭിച്ചു

മഴയിൽ മുങ്ങി മുംബൈ; ഗതാഗതം സ്തംഭിച്ചു

മുംബൈ: തുടർച്ചയായ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുംബൈയും സമീപപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലായി. റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതോടെ നഗരം മറ്റു മേഖലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. മഴക്കെടുതിയിൽ ഇതുവരെ 13 പേർ മരിച്ചതായി മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു.

പുതുതായി തുറന്ന മുംബൈ–പുണെ എക്‌സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തിരിച്ചുവിടേണ്ടിവന്നു. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലും കൊങ്കൺ മേഖലയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളായി വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് പുണെ–മുംബൈ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഗുജറാത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി.

പുണെയിലെ മാവൽ മേഖലയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് രണ്ട് പേർ മരിക്കുകയും ഖേഡിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും ചെയ്തു. താനെ, പാൽഘർ ജില്ലകളിൽ ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളുടെയും നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രാ തടസ്സങ്ങൾ പരിഗണിച്ച് കോടതിയിൽ ഹാജരാകാൻ കഴിയാത്ത അഭിഭാഷകർക്കെതിരെ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

അതേസമയം, മുംബൈ, താനെ, റായ്ഗഡ്, നാസിക് ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈൽ ടോർച്ചിൽ ബസ് ഓട്ടം; മൂന്ന് ജീവനക്കാർ സസ്‌പെൻഡിൽ

മൊബൈൽ ടോർച്ചിൽ ബസ് ഓട്ടം; മൂന്ന് ജീവനക്കാർ സസ്‌പെൻഡിൽ

ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ രാത്രി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) അധികൃതരാണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തത്.

കലബുറഗി–ചിൻചോലി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിന്റെ ഹെഡ്‌ലൈറ്റ് യാത്രാമധ്യേ തകരാറിലായിരുന്നു. തുടർന്ന് ബസ് നിർത്തിവെക്കുകയോ മറ്റൊരു സംവിധാനം ഒരുക്കുകയോ ചെയ്യുന്നതിനുപകരം, കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് വെളിച്ചം കാട്ടി. ഈ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ഡ്രൈവർ ബസ് ഓടിച്ച് യാത്ര തുടർന്നത്.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കെ.കെ.ആർ.ടി.സി. അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ ഗുരുതരമായി അപകടത്തിലാക്കിയ സംഭവമാണിതെന്ന് വിലയിരുത്തിയാണ് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്ക് റേസിനെച്ചൊല്ലിയ തർക്കം കൊലയിൽ കലാശിച്ചു

ബൈക്ക് റേസിനെച്ചൊല്ലിയ തർക്കം കൊലയിൽ കലാശിച്ചു

കാഞ്ഞിരംകുളം: വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു. നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു (23) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജു (46), മക്കളായ അമ്പാടി എന്ന വിജിൻ (18), മിഥുൻ (19), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച്, ബിജുവിന്റെ മകൻ അമ്പാടി സഞ്ചരിച്ചിരുന്ന ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് മുന്നിൽ വാഹനം നിർത്തി. പിന്നീട് പെട്രോൾ നിറച്ചശേഷം ബൈക്ക് തുടർച്ചയായി റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം പിന്നീട് ഉന്തുംതള്ളിലേക്കും ഇരുവീട്ടുകാരും ഉൾപ്പെട്ട സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.

എന്നാൽ പിന്നീട് മനു സുഹൃത്തുക്കളോടൊപ്പം ബിജുവിന്റെ വീട്ടിലെത്തി വീണ്ടും തർക്കമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ മനു കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അമ്പാടിയെ ആക്രമിച്ചതായും, തുടർന്ന് മനുവിന്റെ കൈയിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയ അമ്പാടി തിരിച്ചുകുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുതുകിൽ ഗുരുതരമായി കുത്തേറ്റ മനുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകര ആശുപത്രിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കമുണ്ടായെങ്കിലും ആശുപത്രി സുരക്ഷാ ജീവനക്കാർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബിജുവിനെയും മക്കളായ അമ്പാടിയെയും മിഥുനിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി.

ടൈൽസ് ഗാർഡൻ തൊഴിലാളിയായിരുന്ന മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.