Tuesday, 30 May 2023

khra കോട്ടയം കളക്ടറേറ്റിന് ഐഎസ്ഒ സർട്ടിഫിക്കേഷന്‍, അക്ഷരനഗരിയിൽ നിന്നും ജില്ലാ കളക്ടർ പി കെ ജയശ്രീ വിരമിക്കുന്നതിന് മുമ്പ് കോട്ടയം കളക്ടറേറ്റിന് ഒരു പൊൻതൂവൽ

SHARE
                                       https://www.youtube.com/@keralahotelnews
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടു​മൊ​രു കോ​ട്ട​യം പെ​രു​മ. 

കേ​ര​ള​ത്തി​ലെ ആ​ദ്യ ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന ക​ല​ക്ട​റേ​റ്റാ​യി കോ​ട്ട​യം. ഐ.​എ​സ്.​ഒ 9001:2015 സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​ണ് കോ​ട്ട​യം ക​ല​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്.പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​വാ​ർ​ന്ന​തും ഗു​ണ​നി​ല​വാ​ര​വു​മു​ള്ള സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്ന​തി​നും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ മി​ക​വി​നു​മാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ന്‍റെ ഗു​ണ​മേ​ന്മ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​തെ​ന്ന് ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ പ​റ​ഞ്ഞു.


റെ​ക്കോ​ഡു​ക​ളു​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഡി​ജി​റ്റ​ൽ പ​രി​പാ​ല​നം, അ​പേ​ക്ഷ​ക​ളി​ലും പ​രാ​തി​ക​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യ തീ​ർ​പ്പാ​ക്ക​ൽ, ഓ​ഫി​സി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്ക​ൽ, ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും ദൈ​നം​ദി​ന ഹാ​ജ​രും പ്ര​ദ​ർ​ശി​പ്പി​ക്ക​ൽ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ മി​ക​വ് പ​രി​ശോ​ധി​ച്ചാ​ണ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്.

ഇ​തി​നാ​യി ഓ​ഫി​സ് സം​വി​ധാ​നം ന​വീ​ക​രി​ച്ചി​രു​ന്നു.ഐ.​സ്.​ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ല​ക്ട​റേ​റ്റി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. ഓ​ഫി​സ് ഫൈ​ൻ​ഡ​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും.
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE

Author: verified_user