Monday, 26 February 2024

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍?; സന്നദ്ധത അറിയിച്ചു

SHARE

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയായേക്കും. ആലപ്പുഴയിൽ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മുഴുവന്‍ സീറ്റിലും വിജയസാധ്യത മുന്നില്‍കണ്ടാണ് കെ സി ജനവിധി തേടാൻ ഇറങ്ങുന്നത്. കെ സി വേണുഗോപാല്‍ എത്തിയാല്‍ ആലപ്പുഴ പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കണ്ണൂര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മത്സരിക്കാന്‍ എഐസിസി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.