Friday, 8 March 2024

സംഘികള്‍ക്ക് കെ കരുണാകരനെ വിട്ടുകൊടുക്കില്ലെന്ന് കെ മുരളീധരന്‍

SHARE

സംഘികള്‍ക്ക് കെ കരുണാകരനെ വിട്ടുകൊടുക്കില്ലെന്ന് കെ മുരളീധരന്‍. അദ്ദേഹം തൃശൂരില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇന്നലെയാണ് സീറ്റ് മാറുന്നതിനെ കുറിച്ച് അറിഞ്ഞതെന്നും നാളെ മുതല്‍ തൃശൂരില്‍ പ്രചരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി യെ എല്ലായിടത്തും മൂന്നാം സ്ഥാനത്ത് എത്തിക്കും. ബി ജെ പി ക്ക് കേരളത്തില്‍ നിലം തൊടാനാവില്ല. അച്ഛന്റെയും അമ്മയുടെയും ഓര്‍മകളുള്ള മണ്ണാണ്  തൃശൂര്‍ എന്നും മതേതര കേരളം എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ തൃശൂരില്‍ പത്മജയെ ബി ജെ പി പ്രചരണങ്ങള്‍ക്കിറക്കിയാല്‍ തന്റെ പണി കുറയുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു.





ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.