എറണാകുളം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്നല്ലേ പ്രേത്യേക തിരുകർമ്മങ്ങളും പ്രാർത്ഥനകളും നടന്നു.
ക്രൂശിതൻ ആകുന്നതിന് തലേദിവസം യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കായി അത്താഴ വിരുന്ന് ഒരുക്കി. ഇത് എന്റെ ശരീരമാകുന്നു എന്നു പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്ത് നൽകി വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസമായിട്ടാണ്, ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈ ദിവസം അനുഷ്ഠിക്കുന്നത്.
ശിഷ്യന്മാരുടെ കാൽ കഴുകി ലോകത്തിനു മുഴുവൻ ക്രിസ്തു എളിമയുടെ സന്ദേശം നൽകിയതിന്റെ ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴികൾ ശുശ്രൂഷനടത്തുന്നത് ഇതിൽ വൈദികൻ വിശ്വാസികളുടെ കാൽകഴുകും.
പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ പെരുന്നാളിന് മറ്റൊരു സവിശേഷത അന്ത്യത്താഴ വേളയിൽ യേശുക്രിസ്തു ചെയ്തത് പോലെ ക്രിസ്ത്യൻ ഭവനങ്ങളിൽ പെസഹാ അപ്പം മുറിക്കുകയും പെസഹാ പാൽ കുടിക്കുകയും ചെയ്യുന്നു.
പുളുപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത് ക്രിസ്തുവിന് ശേഷം എഡി 70 ജറുസലേം നശിപ്പിക്കപ്പെടുന്നത് വരെ ഈ തിരുനാൾ ആഘോഷപൂർവ്വം യഹൂദർ ആചരിച്ചു പോന്നിരുന്നു.
ഇസ്രായേൽജനം അവരുടെ ആദ്യ ഫലങ്ങൾ ദൈവത്തിന് കാഴ്ചയായി അർപ്പിക്കുന്നത് ബൈബിളിലെ പഴയ നിയമത്തിലുള്ള പുറപ്പാട്പുസ്തകത്തിൽ കാണാം.സംഖ്യാപുസ്തകം ഏഴാം അധ്യായത്തിൽ യഹൂദരുടെ പെസഹാത്ത് പെരുന്നാളിനെ പറ്റി വിവരിക്കുന്നുണ്ട്.
ഇസ്രയേൽ ജനത്തിനെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ദൈവം മോചിപ്പിക്കുന്നതിന്റെ സ്മരണയ്ക്കായാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിച്ചിരുന്നത്. വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളിൽ ആടിന്റെ രക്തം കണ്ട് സംഹാരദൂതൻ കടന്നുപോകുന്നതിനെ അനുസ്മരിച്ചു കടന്നുപോകൽ എന്നും ഈ തിരുനാൾ അറിയപ്പെടുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.