Tuesday, 26 March 2024

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ദമ്പതികൾ കൊച്ചിയിൽ പിടിയിൽ

SHARE

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രതികളായ ദമ്പതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമ്മനം കുത്താപ്പാടി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചൽ ഏബ്രഹാം (34) എന്നിവരാണു അറസ്റ്റിലായത്.

പാലാരിവട്ടം തമ്മനം ഭാഗത്ത് ഇവർ സ്ഥാപനം നടത്തിയിരുന്നു. യുകെയിൽ കെയർ അസ്സിസിറ്റന്റ് തസ്തികയിൽ ജോലി ശരിയാക്കി നൽകാമെന്നു വാഗ്ദാനം നൽകിയാണ് നിരവധി പേരിൽ നിന്നായി അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം രൂപ വരെ ഇവർ കൈപ്പറ്റിയത്. എന്നാൽ ഇതിനുശേഷം ജോലി നൽകാതെ പറ്റിക്കുകയായിരുന്നു.

പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദമ്പതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user