Tuesday, 26 March 2024

കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ റംബൂട്ടാൻ തോട്ടത്തിൽ നിന്നും കണ്ടെത്തി

SHARE

കോട്ടയം കൂട്ടിക്കലിൽ നിന്നും കാണാതായരണ്ട്  കുട്ടികളെ കണ്ടെത്തി. അടുത്തുള്ള റംബൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാര്ഥികളെയായിരുന്നു  കാണാതായത്.

ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞപ്പോൾ മുതൽ കാണാതായത്. രണ്ടുപേരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂളിൽ നിന്നും പോയ കുട്ടികൾ വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാർക്കും, പൊലീസിനും മന്ത്രി വിഎൻ വാസവൻ അഭിനന്ദനം അറിയിച്ചു.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user