മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ബെന്യാമിന്റെ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്ലർ എത്തിയിരിക്കുന്നത്. മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകള്‍.
മലയാള സിനിമയെ വീണ്ടും ദേശിയ തലത്തില്‍ ആടുജീവിതം ചര്‍ച്ചയാക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.