തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി. അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ ഇന്ന് വി.സി തിരിച്ചെടുത്തതോടെ സി.ബി.ഐ അന്വേഷണത്തിൽ വിജ്ഞാപനമിറക്കാത്തത് വീണ്ടും വിവാദത്തിലായി.
അതിനിടെ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വി.സിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വി.സി ഡോ. പി.സി ശശീന്ദ്രൻ രാജിസമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി നടപടി. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വി.സിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക