ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ തീർഥാടന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാളും തീർഥാടന ഇടവക പെരുനാളും ആരംഭിച്ചു. നാലിന് തിരുനാൾ സമാപിക്കും. റൈറ്റ് റവ. സെബാസ്റ്റ്യൻ ആമ്പശേരിൽ കോർ എപ്പിസ്കോപ്പ (പത്തനംതിട്ട ഭദ്രാസനം)തിരുനാൾ കൊടിയേറ്റി. ഇന്നലെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിച്ചു. സുവിശേഷപ്രഘോഷണം ഫാ. ജിനു പള്ളിപ്പാട്ട് നടത്തി. ഇന്ന് വൈകുന്നേരം 4.30 ന് നൊവേന, വിശുദ്ധ കുർബാന ഫാ. ജോസ് കോട്ടയ്ക്കകത്ത് (മാവേലിക്കര ഭദ്രാസനം)അർപ്പിക്കും. തുടർന്ന് സുവിശേഷഗാനസന്ധ്യ ഫാ. ജോസും ടീമും നയിക്കും. നാളെ വൈകുന്നേരം 430 ന് നൊവേന, വിശുദ്ധ കുർബാന ഫാ. ഡൊമിനിക് സാവിയോ മുൻ വികാരി അർപ്പിക്കും. തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം നടത്തും. ഫാ. ഡൊമിനിക് സാവിയോ അധ്യക്ഷത വഹിക്കും. വ്യാഴം വൈകുന്നേരം 4.30 ന് നൊവേന, കൃതജ്ഞത ബലി ഫാ. ജോൺസൺ കാക്കനാട്ട്, ഇടവകയിൽ നിന്നുള്ള വൈദികർ, മുൻ വികാരിമാർ എന്നിവർ അർപ്പിക്കും. തുടർന്ന് ഫാ.ജോൺസൺ കാക്കനാട്ടിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും നടത്തും. രാവിലെ ഒന്പതിന് ചെമ്പെടുപ്പ് റാസയും ഉണ്ടാകും.
വെള്ളി വൈകുന്നേരം 4.30 ന് നൊവേന, വിശുദ്ധ കുർബാന (സീറോ മലബാർ ക്രമത്തിൽ ) ഫാ. ഫിലിപ് തയ്യിൽ (സെന്റ് മേരീസ് സീറോ മലബാർ ഇടവക, ആര്യങ്കാവ്) ഫാ. ആന്റണി കാച്ചാoകോട് (സെന്റ് ജോർജ് സിറോ മലബാർ ഇടവക, ഇടപ്പാളയം) ഫാ. എയ്ഞ്ചൽ തകിടിയിൽ (മൗസ് കാർമൽ ലത്തീൻ ഇടവക, നെടുമ്പാറ) ഫാ. ജോസഫ് മുണ്ടുനടയ്ക്കൽ (സീറോ മലബാർ ഇടവക, പുളിയറ) ഫാ. പ്രിൻസ് ജോർജ് (സീറോ മലബാർ ഇടവക, പുളിയം) എന്നിവർ അർപ്പിക്കും. പ്രസിദ്ധമായ ആര്യങ്കാവ് പെരുന്നാൾ റാസ വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, ലൈറ്റ് ഷോ, ഫ്യൂഷൻ, നേർച്ച വിളമ്പ് എന്നിവ ഉണ്ടാകും. ശനി രാവിലെ 8.30 ന് പ്രഭാത പ്രാർഥന, അഭിവന്ദ്യ മെത്രാപ്പോലിത്ത തിരുമേനിക്ക് സ്വീകരണം, ആഘോഷമായ പെരുനാൾ കുർബാന അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് മെത്രാപ്പൊലീത്ത (കൂരിയാ മെത്രാൻ) അർപ്പിക്കും. നൊവേന, കൊടിയിറക്ക്, പെരുന്നാൾ നേർച്ചയൂട്ടും ഉണ്ടാകുമെന്ന് വികാരി ഫാ. അൽഫോൺസ് പൊയ്കവിള, ഇടവക ട്രസ്റ്റി സ്റ്റീഫൻ ലോപ്പസ് മേറീനകോട്ടേജ്, ഇടവക സെക്രട്ടറി ഡാനിയേൽ വർഗീസ് പുതുവലിൽ , ഇടവക മിഷനറി റവ. സിസ്റ്റർ ജെറിൻ ഡിഎം എന്നിവർ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക