മറയൂർ∙ വേനലവധിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയതോടെ മറയൂർ–മൂന്നാർ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്നലെ ലക്കം വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ വാഹനങ്ങളും മറ്റു യാത്രക്കാരുടെ വാഹനങ്ങളും റോഡ് വശങ്ങളിൽ തിങ്ങി നിറഞ്ഞതിനാൽ 3 മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ലക്കം വെള്ളച്ചാട്ടത്തിൽ എത്തുന്നവരുടെയും ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്നവരുടെയും വാഹനങ്ങൾ സംസ്ഥാന പാതയായ മറയൂർ– മൂന്നാർ റോഡിൽ പാർക്ക് ചെയ്യുന്നതാണ് കുരുക്ക് ഉണ്ടാക്കുന്നത്. വനംവകുപ്പ് വിനോദസഞ്ചാരികൾനിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിന് ഉയർന്ന ഫീസ് ഇടാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് പരിമിതമായതിനാലാണ് കുരുക്കുണ്ടാകാൻ കാരണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക