Tuesday 14 May 2024

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

SHARE

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്.
രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പുകയില വസ്തുകൾ കണ്ടെത്തിയത്.ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പൊലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്.
മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉത്പന്നമാണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന 39 കാരനെ പൊലീസ് പിടികൂടി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user