ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ് പിടിയിലായത്. റോഡരികിൽ കിടന്നുറങ്ങിയ സരിത (38), തില്ലനായഗി (40), ജ്യോതി(65), ഗൗതം (25), നിഷ (12) എന്നിവർക്കാണ് പരിക്കേറ്റത്.
മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കിയതിനാൽ വഴിയരികിൽ കിടന്നവരെ കാണാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ സരിതയ്‌ക്കും തില്ലനായഗിക്കും ഗുരുതര പരിക്കുണ്ട്. ഇവരുടെ കാലുകൾ ചതഞ്ഞരഞ്ഞിരുന്നു.
ഇവരെ റായ്‌പേട്ട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിട്ടയച്ചതായും പൊലീസ് പറഞ്ഞു. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അപായപ്പെടുത്തൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വൈശാലിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക