Friday, 21 June 2024

വയോധികയെ ആക്രമിച്ച കേസിൽ മകൾ അറസ്റ്റിൽ

SHARE

 

കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ ഇവരുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തു.

വിജയപുരം, മാങ്ങാനം ആനത്താനം ഭാഗത്ത് ചക്കുപുരക്കൽ വീട്ടിൽ ലൈല (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടില്‍ വച്ച് ഇവരുടെ മാതാവായ വയോധികയുമായി വാക്കുതർക്കം ഉണ്ടാവുകയും, വയോധികയെ ചീത്ത വിളിക്കുകയും, സമീപത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് വയോധികയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

വയോധികയ്ക്ക് കിട്ടുന്ന പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയി എന്നു പറഞ്ഞായിരുന്നു ഇവർ വയോധികയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എ.എസ്.ഐ ലിനി, സബീന, സി.പി.ഓ മാരായ പ്രീത, ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.