Friday, 21 June 2024

KHRA പ്രതിനിധികൾ തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി തൃശൂർ രാമനിലയത്തിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

SHARE

കൊച്ചി, തൃശൂർ ഉൾപ്പെടെ വിവിധ കോർപ്പറേഷനുകളിലും, ആലുവ, തൃക്കാക്കര , കൊടുങ്ങല്ലൂർ,
മണ്ണാർക്കാട് ഉൾപ്പെടെ വിവിധ നഗരസഭകളിലും PCB സർട്ടിഫിക്കറ്റില്ലാത്തതിനാൽ ലൈസൻസ് നൽകാതെ തദ്ദേശസ്ഥാപനങ്ങൾ ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം
ഇന്ന് രാവിലെ ബഹു:തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി 
എം.ബി. രാജേഷുമായി തൃശൂർ രാമനിലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.

ഹോട്ടൽ ഉടമകളുടെ നിലവിലെ അവസ്ഥ വിശദമായി കേട്ട
 ബഹു: മന്ത്രി ബഹു: ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും, 
നിയമപരമായ ഉത്തരവാദിത്വങ്ങളും, പ്രശ്നങ്ങളും പരിമിതികളും വിശദീകരിച്ചു.

മുൻപ് മാലിന്യ സംസ്കരണ വിഷയത്തിൽ നടന്ന മന്ത്രിതല ചർച്ചകളെ തുടർന്ന് KHRA സംസ്ഥാന കമ്മറ്റി ശുചിത്വ മിഷനുമായി ചേർന്ന് നടത്തിയ സഹകരണത്തെയും , ഈപെടലുകളെയും, വേസ്റ്റ് ബിൻ വയ്ക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു .

എത്രയും പെട്ടന്ന് പ്രായോഗികമായ നടപടികൾ എന്താണെന്ന് ആലോചിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, തൃശൂർ ജില്ല സെക്രട്ടറി വി.ആർ. സുകുമാർ,സംസ്ഥാന എക്സി: അംഗവും, കൊച്ചിൻ ദേവസ്വം ബോർഡ് അംഗവുമായ പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

മന്ത്രിയിൽ നിന്നും അനുകൂലമായ സമീപനമാണ് പ്രതീക്ഷിക്കുന്നത്...
SHARE

Author: verified_user