ഇടുക്കി : ദേശിയപാത 85 കടന്നു പോകുന്ന നേര്യമംഗലം വനമേഖലയില്‍ രാത്രികാലങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം. റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനകള്‍ റോഡിൽ ഇറങ്ങി ഗതാഗത തടസം തീര്‍ത്തു. വനമേഖലയില്‍ ആറാംമൈലിന് സമീപമായിരുന്നു കാട്ടാനകൂട്ടം ഇറങ്ങിയത്.
കാട്ടാനകള്‍ ഏതാനും സമയം റോഡില്‍ നിലയുറപ്പിച്ചതോടെ ഇതുവഴിയെത്തിയ വലിയ വാഹനങ്ങളടക്കം റോഡില്‍ കുടുങ്ങി. ആനകള്‍ റോഡില്‍ നിന്നും പിന്‍വാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ഇതേ രീതിയില്‍ കാട്ടാനകള്‍ റോഡിലേക്കെത്തുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തിരുന്നു. അടിക്കടി കാട്ടാനകള്‍ ദേശിയപാതയിലേക്കെത്തുന്നത് രാത്രിയാത്ര ദുഷ്‌ക്കരമാക്കുന്നുണ്ട്.
മുൻപ് വേനല്‍ കനക്കുമ്പോഴായിരുന്നു ദേശിയപാതയില്‍ ആനകളുടെ സാന്നിധ്യം വര്‍ധിച്ചിരുന്നത്. കഴിഞ്ഞ വേനല്‍കാലത്ത് പകല്‍ സമയത്തും ആനകള്‍ റോഡിലിറങ്ങി യാത്രാ തടസം തീര്‍ക്കുന്നത് പതിവായിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ വാഹനത്തിരക്കുള്ള പ്രദേശമാണ് ദേശിയപാതയിലെ നേര്യമംഗലം വനമേഖല. രാത്രിയില്‍ ഇരുചക്രവാഹനങ്ങൾ യാത്രികരടക്കം ഇതുവഴി സഞ്ചരിക്കാറുണ്ട്. ആന ശല്യം വര്‍ധിക്കുന്നത് ആളുകളുടെ രാത്രിയാത്രക്ക് പ്രതിസന്ധിയാകുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക