എറണാകുളം: ശബരിമലയിലെ പുതിയ ഭസ്‌മക്കുളത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്‌ചത്തേക്കാണ് ഇടക്കാല സ്റ്റേ ഉത്തരവ്. ശബരിമലയിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡും പ്രസിഡൻ്റും ചേർന്ന് തീരുമാനമെടുത്താൽ പോരെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ശബരിമലയിലെ പുതിയ ഭസ്‌മക്കുളത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ദേവസ്വം ബോർഡ് ആരംഭിച്ചത് ഉന്നതാധികാര സമിതിയെ അറിയിക്കാതെയാണെന്ന് വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. പുതിയ ഭസ്‌മക്കുളത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ടാഴ്‌ചത്തേക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ വിലക്ക്.
സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. ശബരിമലയിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡും പ്രസിഡൻ്റും ചേർന്ന് തീരുമാനമെടുത്താൽ പോരാ, കുളത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടില്ല , അത് ശരിയായ പ്രവണതയല്ലായെന്നും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
യഥാര്‍ഥ ഭസ്‌മക്കുളം മറ്റൊരിടത്തല്ലേയെന്നും ചോദിച്ച കോടതി, ആ സ്ഥലത്തെ നിലവിലെ അവസ്ഥയെന്തെന്നും ആരാഞ്ഞിട്ടുണ്ട്.
ദിനംപ്രതി നിരവധി ഭക്തർ വരുന്നയിടമാണ് ശബരിമല. പൊലീസ്, സ്പെഷ്യൽ കമ്മീഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തി വേണം എന്തിലും തീരുമാനം എടുക്കാനെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. എന്നാൽ കുളം നിർമ്മിക്കുന്ന കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചിരുന്നു എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.
കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡ് സാവകാശം തേടി. രണ്ടാഴ്‌ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ശബരിമല സന്നിധാനത്ത് പുതിയ കുളത്തിനായി തറക്കല്ലിടൽ നടത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക