Wednesday 21 August 2024

വയനാട് ദുരന്തം: തിരുവനന്തപുരത്തും ആലപ്പുഴയിലും നൂതന ഡിഎൻഎ സീക്വൻസിങ് സംവിധാനം

SHARE


കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത 52 ശരീര ഭാഗങ്ങൾ തിരിച്ചറിയുന്നതിനായി നൂതന ഡിഎൻഎ സീക്വൻസിങ് (Next-generation sequencing - NGS) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയിലും ആലപ്പുഴയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റിലും എൻജിഎസ് സൗകര്യങ്ങൾ ലഭ്യമാണ്. പരമ്പരാഗത ഷോർട്ട് ടാൻഡം റിപ്പീറ്റ് (STR) വിശകലനത്തിൽ നിന്ന് വ്യത്യസ്‌തമായി എൻജിഎസ് വേഗമേറിയതും കൂടുതൽ കൃത്യതയുമുള്ളതുമാണ്.
ഇത് മനുഷ്യരിലെ ജീനോമിൻ്റെ സമഗ്രമായ കാഴ്‌ചയും ഡിഎൻഎ വിശകലനങ്ങളും ഒരേസമയം ക്രമപ്പെടുത്തും. ഇതിന് കുറഞ്ഞ സാമ്പിൾ മാത്രമേ ആവശ്യമുള്ളൂ. കണ്ണൂരിലെ റീജണൽ ഫോറൻസിക് ലാബിലാണ് നിലവിൽ ഡിഎൻഎ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുന്നത്.
ഒട്ടും വ്യക്തമാകാത്ത സാമ്പിളുകളാണ് തിരുവനന്തരപുരത്തേക്കും ആലപ്പുഴയിലേക്കും മാറ്റുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ 442ല്‍ അധികം സാമ്പിളുകൾ പരിശോധിച്ചെങ്കിലും ജീർണ്ണിച്ച സാമ്പിളുകളിൽ നിന്ന് ഡിഎൻഎ ക്രോമസോമുകൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user