Tuesday, 3 September 2024

രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ്‌ഗാര്‍ഡ് ഹെലികോപ്‌ടര്‍ അറബിക്കടലില്‍ പതിച്ചു; മലയാളി വൈമാനികനടക്കം രണ്ട് പേര്‍ മരിച്ചു

SHARE


അഹമ്മദാബാദ്: രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്‌ടര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് അറബിക്കടലില്‍ പതിച്ച് മലയാളി വൈമാനികനടക്കം രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്താണ് സംഭവം.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ കണ്ടിയൂര്‍ പാറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ബാബു(39) ആണ് മരിച്ചത്. തീരസംരക്ഷണ സേനയില്‍ സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹവൈമാനികനും കൊല്ലപ്പെട്ടെന്നാണ് വിവരം. ഒരുജീവനക്കാരനെ കാണാതായിട്ടുമുണ്ട്.
പോര്‍ബന്ദറിന് സമീപം വച്ച് അപകടത്തില്‍ പെട്ട ഒരു ടാങ്കറിലെ ജീവനക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്‌ടറിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user