മലരിക്കലിലെ ആമ്പൽവസന്തം ആസ്വദിക്കാൻ ഇനി രണ്ടാഴ്ച കൂടി ബാക്കി. കോട്ടയം കുമരകത്തിനടുത്തുള്ള മലരിക്കൽ എന്ന കുഞ്ഞുഗ്രാമത്തെ തേടി വിദേശത്തുനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ എത്തിച്ച പിങ്ക് നിറക്കൂട്ടിന്റെ സീസൺ അവസാനിക്കാറായി. പാടത്തെ വെള്ളംവറ്റിച്ച് കൃഷിക്കായി നിലമൊരുക്കാൻ പമ്പിങ് ആരംഭിച്ചുകഴിഞ്ഞു. പാടത്തിനകലെ കായലരികത്തുള്ള കാണാൻ വള്ളത്തിൽ പോകാൻ 1000 രൂപയാണ് ചെലവ്. വഴിയോരത്തെ പാടത്തിലുള്ള ആമ്പൽ പൂവുകൾക്കരികെ വള്ളത്തിൽ പോകാൻ അരമണിക്കൂർ താഴെയുള്ള യാത്രയ്ക്ക് ആളൊന്നിന് 100 രൂപയും.
ആമ്പൽക്കാഴ്ചയും ഭംഗിയും കണ്ടു കുറെ മനോഹരമായ റീലും ചിത്രങ്ങളും എടുക്കാനും വിവാഹശേഷം വിഡിയോ–ഫോട്ടോ ഷൂട്ടിനായും മലരിക്കലിൽ വളരെയേറെ ആളുകളാണ് വരുന്നത്.എല്ലാവരും മലരിക്കലെത്തി ആമ്പൽ ആവോളം കണ്ടിട്ടേ മടങ്ങുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക