ഇന്ന് ഒക്‌ടോബർ 2 ഗാന്ധി ജയന്തി. രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. 1869 ഒക്‌ടോബർ 2നാണ് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായി ഗാന്ധിജി ജനിച്ചത്.
പൂർണ നാമം മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നായിരുന്നുവെങ്കിലും തന്‍റെ പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് അദ്ദേഹം മഹാത്മാഗാന്ധിയായി. കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ ഗാന്ധി നൽകിയ സംഭാവനകൾ ഇന്നും ഓരോ ഇന്ത്യൻ പൗരനും സ്‌മരിക്കുന്നു.
എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ മഹാത്മാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുത്തൻവഴി വെട്ടിത്തുറക്കുകയായിരുന്നു. അഹിംസയെ തന്‍റെ സമരായുധമാക്കിയായിരുന്നു ഗാന്ധിയുടെ യുദ്ധം. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാർഗങ്ങൾ എല്ലാം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു.
ഗാന്ധിയുടെ കഠിനശ്രമങ്ങൾക്ക് ഫലമായി 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായി വിഭജിച്ചു. തുടർന്ന് ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിൽ വലിയ കലാപമുണ്ടായി.എന്നാല്‍ ഇത്തരം കലാപങ്ങളെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഗാന്ധിജി നടത്തി
സഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്‌ത നേതാവ്. രാജ്യം മുഴുവൻ അദ്ദേഹത്തെ മഹാത്മാവെന്ന് വിളിച്ചു. ഇന്നും ഇന്ത്യന്‍ സ്വാതന്ത്ര്യമെന്ന വാക്ക് കേട്ടാല്‍ ഓര്‍ക്കും രാജ്യത്തിനായി പോരാടിയ ആ ധീര നേതാവിനെ. ലോകം മുഴുവൻ അദ്ദേഹത്തെ പ്രകീർത്തിച്ച് അദ്ദേഹത്തിന്റെ പാതയെ പിന്തുടരാൻ ആഹ്വാനം ചെയ്യുമ്പോൾ നമുക്ക് അതിൽ അഭിമാനിക്കാം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V