അറ്റകുറ്റ ചണികള്‍ക്കായി കൊച്ചി തേവര - കുണ്ടന്നൂര്‍ പാലം അടച്ചു.
ചൊവ്വാഴ്ച മുതല്‍ നവംബര്‍ 15 വരെയാണ് പാലം അടച്ചിടുന്നത്. പാലത്തിൽ
വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് അറ്റകുറ്റ പണികൾ നടത്തുന്നത്.
ഈ വര്‍ഷം ജൂലൈയിലും സെപ്തംബറിലും അറ്റകുറ്റപണിക്കായി പാലം
അടച്ചിരുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍
നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ്
കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
പാലം അടച്ചിടുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്നും
ബദല്‍ ഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഭീമമായ
ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്നും ഉന്നയിച്ച് രാവിലെ കോൺഗ്രസ്
പ്രവര്‍ത്തകര്‍ പാലത്തിൽ പ്രതിഷേധിച്ചിരുന്നു. നിലവിൽ പാലം പൂര്‍ണമായി
അടച്ചിട്ടിരിക്കുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക