6 പതിറ്റാണ്ട് നീണ്ട യാത്രയ്‌ക്ക്
വിരാമമാകുന്നു; മുംബൈയുടെ
പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ
ട്രെയിൻ സർവീസ് നിർത്തുന്നു, ഇനി മുതൽ
‘റെസ്റ്റോറൻ്റ് ഓൺ വീൽസ്’.
അവശേഷിക്കുന്ന റേക്കിന്റെയും ആയുസ് അവസാനിച്ചെന്നും ഈ സാഹചര്യത്തിലാണ് സർവീസ് നിർത്താൻ പദ്ധതിയിടുന്നതെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഇവയിൽ ഒരു കോച്ച് റെസ്റ്റോറൻ്റാക്കി മാറ്റുമെന്നും അധികൃതർ അറിയിച്ചു. ലോവർ പരേൽ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നാകും റെസ്റ്റോറൻ്റ് തുടങ്ങുക.
പ്രതിദിനം 800 മുതൽ 900 വരെ യാത്രക്കാരെ വഹിക്കുന്ന ട്രെയിനാണ് ഓർമയാകാൻ പോകുന്നത്. നിലവിൽ 18 കോച്ചുകളാണ് ട്രെയിനുള്ളത്. ഇതിൽ 11 എണ്ണം ഡബിൾ ഡെക്കർ കോച്ചുകളാണ്. തലമുറകളോളം നിരവധി പേരുടെ യാത്രയിൽ ഗണ്യമായ പങ്ക് വഹിച്ച ട്രെയിനാണ് മുംബൈ-വത്സാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക