കൊച്ചി : മലിനജല സംസ്ക്‌കരണത്തിന് ചെറുകിട/ഇടത്തരം ഹോട്ടലുകൾക്കായി ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിൽ മാലിന്യം വേർതിരിച്ചിടുന്നതിനുള്ള ബിന്നുകളുടെ വിതരണോദ്ഘാടനം അസിസ്റ്റന്റ് ഫുഡ്സേഫ്റ്റി കമ്മിഷണർ ജോസ് ലോറൻസും ചാരിറ്റി വിതരണോദ്ഘാടനം സംസ്ഥാനട്രഷറർ മുഹമ്മദ് ഷെരീഫും നിർവഹിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.