ആലുവ: സ്വർണത്തിനു പകരം പിച്ചള നല്കി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പേരിൽ മൈസൂർ സ്വദേശിയെ ആലുവയിൽ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘത്തെ മണിക്കൂറുകൾക്കകം റൂറൽ ജില്ലാ പോലീസ് പിടികൂടി. എടത്തല മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ് കടുങ്ങല്ലൂർ മൂത്തേടത്ത് ഫസിൽ (37), മണലിമുക്ക് പുത്തൻപുരയിൽ മുഹമ്മദ് അമൽ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയിൽ മുഹമ്മദ് ആരിഫ് ഖാൻ (33), കടുങ്ങല്ലുർ മുപ്പത്തടം ചെറുകടവിൽ സിജോ ജോസ് (37) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് രാവിലെ പൈപ്പ് ലൈൻ റോഡിൽ ജില്ലാശുപത്രി മോർച്ചറിയുടെ മുന്നിലായിരുന്നു സംഭവം. മൈസൂർ സ്വദേശി ഗോമയ്യയെയാണ് ആലുവയിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഉളിയന്നൂർ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് ഗോമയ്യയെ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക