Saturday, 21 June 2025

₹45,000 കോടി മൂല്യമുള്ള ഐസ്‌ക്രീം വിപണി ലക്ഷ്യമാക്കി അമേരിക്കൻ ബ്രാൻഡുകൾ ഇന്ത്യയിൽ

SHARE



പ്രമുഖ നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറന്‍ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഐസ്‌ക്രീം ശൃംഖലയായ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്. കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ബിരിയാണി ബൈ കിലോ എന്ന ബ്രാന്‍ഡിനെയും ദേവയാനി ഏറ്റെടുത്തിരുന്നു.

1940ല്‍ ആരംഭിച്ച ഡയറി ക്വ്യൂനിനെ 1998ലാണ് വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക് ഷെയര്‍ ഹാത്തവേ ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് വാറന്‍ ബഫറ്റിന്റെ ഇഷ്ട ബ്രാന്‍ഡായി ഡി.ക്യൂ എന്ന ഡയറി ക്യൂന്‍ മാറി. ഒമാഹയിലെ ഡി.ക്യൂ ഔട്ട്‌ലെറ്റിലാണ് അദ്ദേഹം തന്റെ അതിഥികളെ കാണുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നതും. 20 രാജ്യങ്ങളിലായി 7,700ഓളം സ്‌റ്റോറുകളുള്ള ഡി.ക്യൂ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നാണ്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user