ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ബാറും സ്പായും ജിംനേഷ്യവും ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്‍റുമെല്ലാം ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും? അത്തരമൊരു ട്രെയിൻ കേരളത്തിലൂടെ കടന്നുപോകാറുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ സംഗതി സത്യമാണ്. അൾട്രാ ലക്ഷ്വറി ട്രെയിനായ ഗോൾഡൻ ചാരിയറ്റിനെ കുറിച്ചാണ് പറയുന്നത്. ഈ ട്രെയിനിൽ മുകളിൽ പറഞ്ഞ എല്ലാ സൗകര്യങ്ങളുമുണ്ട്.
ട്രാവൽ കണ്ടന്റുകൾ ചെയ്യാറുള്ള തന്യ ഖനിജോവ് അടുത്തിടെ ഗോൾഡൻ ചാരിയറ്റിൽ യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഗോൾഡൻ ചാരിയറ്റിന്റെ ഇന്റീരിയറും സവിശേഷതകളുമെല്ലാം ഈ വീഡിയോയിൽ കാണാം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി രണ്ട് പ്രത്യേക ഡൈനിംഗ് കാറുകൾ ഗോൾഡൻ ചാരിയറ്റിൽ ഉണ്ടെന്ന് തന്യ പറയുന്നു. രണ്ടിലും മനോഹരമായ ഇരിപ്പിടങ്ങൾ, ടേബിൾവെയർ, ദക്ഷിണേന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകൾ പ്രദാനം ചെയ്യുന്ന വലിയ ജനാലകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഗോൾഡൻ ചാരിയറ്റിൽ നൽകുന്ന ഭക്ഷണത്തിന് അതിശയിപ്പിക്കുന്ന സ്വാദാണെന്നാണ് തന്യ പറയുന്നത്.
യാത്രക്കാർക്ക് ആഡംബര മുറികളും ഗോൾഡൻ ചാരിയറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ ട്രെയിനിൽ 5 സ്റ്റാർ കാറ്ററിംഗ്, ഒരു ബാർ എന്നിവയുണ്ട്. ആഡംബരമായ മുറികളിൽ മികച്ച ക്വാളിറ്റിയിലുള്ള കിടക്കകളും ഇന്റീരിയറുമാണുള്ളത്. പുഷ് ഡൗൺ പ്ലഷ്, ഓവർ ഹെഡ് ഷവർ ഉൾപ്പെടെ രണ്ട് ഷവറുകൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അറ്റാച്ച്ഡ് ബാത്ത്റൂമാണ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് മസാജ് ചെയ്ത് വിശ്രമിക്കാൻ കഴിയുന്ന ഓൺബോർഡ് സ്പായും ജിംനേഷ്യവും എടുത്തുപറയേണ്ട സവിശേഷതകളാണെന്നും തന്യ പറയുന്നു.
88 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഗോൾഡൻ ചാരിയറ്റിൽ 44 ക്യാബിനുകളുണ്ട്. ഈ ട്രെയിനിൽ സഞ്ചരിക്കാൻ ഒരാൾക്ക് ഏകദേശം 4 ലക്ഷം രൂപയോളം ചെലവ് വരും. കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യുന്ന മൂന്ന് യാത്രാ പാക്കേജുകൾ ഗോൾഡൻ ചാരിയറ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രകളും ബെംഗളൂരുവിൽ ആരംഭിച്ച് ബെംഗളൂരുവിൽ തന്നെയാണ് അവസാനിക്കുക. എന്നാൽ, യാത്രകളിലെ റൂട്ടുകൾ വ്യത്യസ്തമാണ്. ദക്ഷിണേന്ത്യൻ സംസ്കാരം, പൈതൃകം, പ്രകൃതി സൗന്ദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന റൂട്ടുകളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.