Friday, 2 January 2026

ഡയാലിസിന് പിന്നാലെ രോഗികള്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന

SHARE


 
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിന് പിന്നാലെ രോഗികള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരത്തു നിന്നുള്ള സംഘം ആശുപത്രിയില്‍ എത്തി. അണുബാധയുടെ ഉറവിടം കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം

മരിച്ച രണ്ടു പേര്‍ക്കും അണുബാധ ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിദഗ്ദ സംഘത്തിന്റെ പരിശോധന. ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലും ആര്‍ ഓ വാട്ടര്‍ പ്ലാന്റിലും പരിശോധന നടത്തി. വെള്ളത്തില്‍ നിന്ന് അണുബാധയേറ്റതയുള്ള സംശയമാണ് വിദഗ്ദ സംഘത്തിനുള്ളത്. ഇതോടെ ആര്‍ ഓ വാട്ടര്‍ പ്ലാന്റിലെ വെള്ളം രാസപരിശോധനക്ക് അയച്ചു. കള്‍ച്ചറല്‍ ടെസ്റ്റ്, എന്‍ഡോടോക്‌സിന് എന്നീ പരിശോധനകളിലൂടെ ബാക്ടീരയിയുടെ സാന്നിധ്യം കണ്ടെത്താനാവും. ഡയാലിസിസിന് മുമ്പ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ സാമ്പിളും പരിശോധനായ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ വിദഗ്ദ സംഘം ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.

കഴിഞ്ഞ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരില്‍ ആറു പേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഗുരുതര പ്രശ്‌നമുള്ള മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനിടയാണ് ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍, കായംകുളം സ്വദേശി മജീദ് എന്നിവര്‍ മരണപ്പെട്ടത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.