പാലക്കാട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വൈകാരികമായ യാത്രയയപ്പ് നല്‍കി പാലക്കാട്. നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് ഷാഫിക്ക് യാത്രയയപ്പ് നല്‍കാന്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിൽ എത്തിയത്. പാലക്കാടുമായുള്ള തന്റെ ബന്ധങ്ങള്‍ അറുത്തുമുറിച്ചുകൊണ്ടല്ല പോകുന്നതെന്ന് ഷാഫി പറമ്പില്‍ യാത്രയയപ്പ് വേളയിൽ പറഞ്ഞു.
പദവിയുമായി ബന്ധപ്പെട്ട സ്‌നേഹമല്ല ജനങ്ങള്‍ ഇപ്പോള്‍ തനിക്ക് തരുന്നത്. ആ സ്‌നേഹം സ്വീകരിക്കാന്‍ എപ്പോള്‍ വേണമെങ്കിലും തനിക്ക് പാലക്കാടേക്ക് വരാം. ജനങ്ങളുടെ ഏതാവശ്യത്തിനും താന്‍ മുന്നിൽ കാണും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. പാര്‍ട്ടി തനിക്ക് മറ്റ് പരിഗണനങ്ങള്‍ നല്‍കുന്നതിന് പിന്നിലുള്ള ശക്തി തന്നെ പാലക്കാട്ടെ ജനങ്ങളുടെ സ്‌നേഹമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ