കോട്ടയം: റിക്കാര്‍ഡ് താപനിലയില്‍ കോട്ടയം ചുട്ടുപൊള്ളുന്നു. ഞായറാഴ്ച 38.5 ഡിഗ്രിയില്‍ ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന പകല്‍ച്ചൂട് രേഖപ്പെടുത്തി. അതേസമയം വടവാതൂര്‍ സ്റ്റേഷനില്‍ ഐഎംഡി 39 ഡിഗ്രി രേഖപ്പെടുത്തുകയും ചെയ്തു. ജില്ലയില്‍ ഈ മാസത്തെ ശരാശരി താപനില 37.2 ഡിഗ്രിയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ഡിഗ്രി കൂടുതലാണിത്. മേയ് 10 വരെ താപനിലയില്‍ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്.
ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും താപനിലയ്ക്കും ഉഷ്ണത്തിനും കുറവില്ല. ചൂട് ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കോട്ടയത്തും ഉഷ്ണതരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മേയ് മൂന്നാം വാരത്തോടെ കാലവര്‍ഷം എത്തിയേക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക