Thursday 1 August 2024

മുണ്ടക്കൈ " പ്രകൃതിയുടെ കടുംകൈ" മരണം നിരക്ക് ഇനിയും ഉയരും

SHARE

 

                                കേരള ജനത വയനാടിനൊപ്പം
 ചൂരൽ മലയിൽ  രണ്ടു ബെയിലി പാലങ്ങൾ നിർമ്മിക്കാൻ സൈന്യം. ആദ്യപാലം മലവെള്ളപ്പാച്ചിലിൽ മുങ്ങിയതോടെ വീണ്ടും ഒരു പാലം നിർമ്മിക്കുന്നത്.രാത്രി വൈകിയും പാലം പണി തകൃതിയിൽ നടക്കുന്നു. 

 ഉരുൾപൊട്ടലിലെ മരണസംഖ്യ ഇതുവരെ 282 ,  ഇനിയും ഉയരുമെന്ന് രക്ഷാപ്രവർത്തകർ. കുഴിയിൽ നിന്ന് മാത്രം ഇന്നലെ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ. ചാലിയാർ പുഴയിൽ ഇതുവരെ 77  മൃതദേഹങ്ങൾ കണ്ടുകിട്ടി.

 ആംബുലൻസുകളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 82 എണ്ണമാണുള്ളത് അതിൽ 8304 പേർ ക്യാമ്പിൽ കഴിയുന്നു.


കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അതിന് ശമനം ഉണ്ടായിട്ടില്ല.

 പ്രളയബാധിത പ്രദേശങ്ങളിൽ  രക്ഷാപ്രവർത്തനവും ഒപ്പം തന്നെ ഭക്ഷണവും നൽകി കൊണ്ടിരിക്കുന്ന കെ എച്ച് ആർ എ   വയനാട് ജില്ലയിലെ ഭാരവാഹികൾക്കും അംഗങ്ങൾക്കും  KHRA സംസ്ഥാന കമ്മിറ്റിയുടെയും, മറ്റ് ജില്ലാ കമ്മിറ്റികളുടെയും പരിപൂർണ്ണ പിന്തുണ  പ്രഖ്യാപിച്ചു.


ഇത്രയും വലിയൊരു ദുരന്ത മുഖത്തു അല്പംപോലും പകച്ചു നിൽക്കാതെ നൊടിയിടയിൽ ഏഴയിരത്തിലധികം ആളുകൾക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്ത KHRA വയനാട് ജില്ലക്കും അതിനു നേതൃത്വം കൊടുത്ത സംസ്ഥാന സെക്രട്ടറി അനീഷ് ബി നായരേ സംസ്ഥാന കമ്മിറ്റി പ്രശംസിച്ചു.
 ഇന്നലെ വൈകുന്നേരം KHRA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വയനാട്ടിൽ പ്രാഥമികമായി ദുരന്തബാധിതർക്കും, ദുരിതാശ്വാസ പ്രവർത്തകർക്കും വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആണ് സംഘടന ഏർപ്പെട്ടിരിക്കുന്നത് അറിയിച്ചു .

 തുടർന്ന് ദുരന്തബാധിതർക്ക് ആവശ്യമുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളുടെ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന കമ്മിറ്റി നേരിട്ട് ഏർപ്പെടുത്തി നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്നും . ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ള അംഗങ്ങൾ  യൂണിറ്റ് ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിയുടെ ജീവകാരുണ്യ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന തുക സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കെ എച്ച് ആർ അംഗങ്ങളും യൂണിറ്റ് ജില്ലാ കമ്മിറ്റികളും  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിലൂടെ മാത്രം സംഭാവന നൽകി ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നമ്മുടേതായ പങ്കു വഹിക്കണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user