തദ്ദേശ വകുപ്പ് കൂടുതൽ ജനകീയമാക്കാൻ നടപടികളുമായി മന്ത്രി എം ബി രാജേഷ്
കെട്ടിട നിർമ്മാണ പെർമിറ്റിന്റെ കാലാവധി അഞ്ചുവർഷത്തിൽ നിന്ന് 15 വർഷം വരെ നീട്ടുമെന്ന് മന്ത്രി.
വ്യാപാര വാണിജ്യ സമുജയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ മുഴുവൻ പാർക്കിംഗ് സൗകര്യം വേണമെന്ന് നിർബന്ധനയിലും ഇളവ്.കെട്ടിടം നിർമ്മിക്കുന്ന പ്ലോട്ടിൽ 25% പാർക്കിംഗും ബാക്കി 75 ശതമാനം 200 മീറ്റർ ദൂരപരുധിക്കുള്ളിലും മതിയാകും. രണ്ടാമത്തെ സ്ഥലവും കെട്ടിട ഉടമയുടെ പേരിലുള്ളത് ആയിരിക്കണം. സ്ഥലപരിമിതി മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
വീടുകളോട്ചേർന്നുള്ള ചെറുസ്ഥാപനങ്ങൾക്കും ലൈസൻസുകൾ നൽകും. കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ നിരസിച്ചാൽ അപ്പീൽ പരിഗണിക്കാൻ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിട്ടി രൂപീകരിക്കും.
വ്യാപാര വ്യവസായ സേവന ലൈസൻസ് ഫീസ് ഇടാക്കുന്ന സ്ലാബുകളുടെ എണ്ണം കൂട്ടും. ഇതോടെ നിരന്തരം സാധനങ്ങൾ നിന്ന് വണ്ടി സ്ഥാപനങ്ങളുടെ നിരക്കിൽ സീൽ ആക്കുന്ന സാഹചര്യം ഒഴിവാക്കും.നഗരസഭകളിൽ നിന്നുള്ള വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയും കുറയ്ക്കും.
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈൻ തന്നെ ലഭ്യമാക്കണം അപേക്ഷകനെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ നടപടി ഉണ്ടാകും. സാധുവായ ലൈസൻസ് അതേ ദിവസം തന്നെ പുതുക്കി നൽകണം ഇല്ലെങ്കിൽ അപ്പീൽ നൽകാനും ശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക