Sunday 19 May 2024

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള KHRA സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും എറണാകുളം KHRA ഭവനിൽ നടന്നു.

SHARE

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള KHRA സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും എറണാകുളം KHRA ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു.

സുരക്ഷ പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് KHRA സുരക്ഷ പദ്ധതി.

പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു. ഈ പദ്ധതിയിൽ KHRA അംഗങ്ങൾക്കും തൊഴിലാളികൾക്കും ചേരുവാൻ സാധിക്കും.

ഈ പദ്ധതിയിൽ ചേരുന്ന ഒരംഗം മരണപെട്ടാൽ മറ്റെല്ലാ അംഗങ്ങളും ചേർന്ന്
ആ അംഗത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകുന്ന സവിശേഷയമായ സാഹോദര്യമാണ് ഈ പദ്ധതിയിലൂടെ സംഘടന ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളം KHRA ഭവനിൽ നടന്ന സുരക്ഷാ പദ്ധതി രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് സി. ബിജുലാൽ അധ്യക്ഷത വഹിച്ചു. KHRA സുരക്ഷാ പദ്ധതി ചെയർമാൻ വി ടി ഹരിഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആസിസ് മൂസ, സംസ്ഥാന സെക്രട്ടറിമാരായ വി. വീരഭദ്രൻ,അബ്ദുൾ സമദ്,,കെ എച്ച് ആർ എ.സുരക്ഷ പദ്ധതി സംസ്ഥാന കൺവീനർ നാസർ താജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ ടി. റഹിം, എന്നിവരും വിവിധ ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
SHARE

Author: verified_user