.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ ഔദ്യോഗിക ചാനലായ കേരള ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷികസമ്മേളനം ഹോട്ടൽ ജോയ് സീസിയിൽ വച്ച് യൂണിറ്റ് പ്രസിഡണ്ട് മനോജ് കുമാർ പി യുടെ അധ്യക്ഷതയിൽ മുൻ ഏറ്റുമാനൂർ എംഎൽഎ അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഹോട്ടൽ മേഖല നൽകുന്ന സേവനം വളരെ വിലപ്പെട്ടത് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ് ഹോട്ടൽ മേഖലയിൽ ഹൈജീൻ മോണിറ്ററിംഗ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ യൂണിറ്റ് കോട്ടയം ആണെന്ന് പ്രതിപാദിച്ചു. തുടർന്ന് സംസാരിച്ച ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി തൊഴിലാളികൾക്കായി ആയിരത്തി അഞ്ഞൂറിലധികം ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തായി പറഞ്ഞു. ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കി രക്ത ദാന ബാങ്ക് എന്ന ആശയം ജില്ലയിൽ ആദ്യമായി കോട്ടയം യൂണിറ്റ് നടപ്പിലാക്കിയതിനെയും അഭിനന്ദിച്ചു.ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ ഇൻഷുറൻസ് വളരെ ഭംഗിയായി നടത്തിയ കോട്ടയം യൂണിറ്റിനെ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ അഭിനന്ദിച്ചു. ബിജു ലീ ബെസ്റ്റ്, പ്രേമി
കരിമ്പും കാല,ഗിരീഷ് മത്തായി, അനിയൻ ജേക്കബ്, കെ സുകുമാർ സജിത് തുടങ്ങിയവർ പ്രസംഗിച്ചു. വാർഷിക റിപ്പോർട്ടും കണക്കും പാസാക്കിയ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി മനോജ് കുമാർ പി പ്രസിഡന്റ്, പ്രേമി കരിമ്പുംകാല സെക്രട്ടറി, കെ സുകുമാർ ട്രഷറർ, ജോസഫ് മാത്യു വൈസ് പ്രസിഡണ്ട്, അലീന ഷാൻ.
ജോ: സെക്രട്ടറി, തുടങ്ങിയവർ ഉൾപ്പെട്ട 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഔദ്യോഗിക ചാനലായ
കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഔദ്യോഗിക ചാനലായ കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.