Wednesday, 15 November 2023

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(KHRA) കോട്ടയം ജില്ലാ സമ്മേളനം .

SHARE

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(KHRA)
 കോട്ടയം ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു 


കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(KHRA) കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശ്ശേരി എം.എ.ൽഎ ജോബ് മൈക്കിൾ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നിർവഹിച്ചു. KHRA സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ മുഖ്യപ്രഭാഷണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി. തൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ  ബീന ജോബി നിർവഹിച്ചു. ചാരിറ്റി മീഡിയ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി യോഗത്തിൽ സന്ദേശം നൽകി സംസാരിച്ചു. KHRA സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവൻ 20 വർഷം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് ബ്ലഡ് ബാങ്ക് ഡാറ്റ പ്രകാശനം നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ ആർ.സി നായർ കൃതജ്ഞത അർപ്പിച്ചു.


ഉച്ചയ്ക്ക് ശേഷം നടന്ന TOST ട്രെയിനിങ് പ്രോഗ്രാമിൽ കോട്ടയം ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസി.  പ്രൊഫസർ ഡോ. അനുപമ ലുക്കസ്, സീനിയർ വെറ്റിനറി സർജൻ  ഡോ. ഡെന്നീസ് ജോസഫ്  എന്നിവർ ക്ലാസുകൾ നയിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ചങ്ങനാശ്ശേരി യൂണിറ്റ് പ്രസിഡണ്ട് എസ്. ശശിധരൻ സ്വാഗതം ആശംസിച്ചു.  കോട്ടയം ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ ആർ. സി .നായർ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എൻ. പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി .ജയപാൽ മികച്ച യൂണിറ്റുകൾക്കുള്ള അവാർഡ്  വിതരണവും ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവൻപുതിയ യൂണിറ്റ് ഭാരവാഹികളെ ആദരിച്ചു. മെമ്പർഷിപ്പ് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ  വി. ടി. ഹരിഹരൻ  സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് നാസർ ബി. താജ്, ഇടുക്കി ജില്ലാ പ്രസിഡണ്ട് എം.എസ് .അജി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രാജമാണിക്യം, കാഞ്ഞിരപ്പള്ളി പ്രസിഡന്റ് ഷാഹുൽ ഹമീദ്, കറുകച്ചാൽ പ്രസിഡന്റ് ടി. സി. അൻസാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ കൃതജ്ഞത രേഖപ്പെടുത്തി.
 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശ്ശേരിയിൽ നടന്നു ജില്ലാ പ്രസിഡണ്ടായി എൻ പ്രതീഷിനെയും സെക്രട്ടറിയായി കെകെ ഫിലിപ്പ് കുട്ടിയും ട്രഷററായി ആർസി നായരെയും തിരഞ്ഞെടുത്തു. എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ KHRA സംസ്ഥാന പ്രസിഡന്റ് ജി ജയ്പാൽ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ  ബീന ജോബി, മീഡിയ വില്ലേജ് ചാരിറ്റി വിഭാഗം ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, സംസ്ഥാന വൈസ് പ്രസിഡൻന്മാരായ മുഹമ്മദ് ശരീഫ് കെഎം രാജ സംസ്ഥാന മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ വി‌ടി ഹരിഹരൻ സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, ജില്ലാ ട്രഷറർ ആർസി നായർ,  ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണു ഗോപാലൻ നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി സി അൻസാരി, ഷാഹുൽ ഹമീദ്, ടിജെ മനോഹരൻ, നാസർ ബി താജ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.

 യോഗത്തിൽ കഴിഞ്ഞ വർഷത്തെ ബിസിനസ് എക്സലൻസി അവാർഡ് ഗിരീഷ് കോനാട്ടിലും അമീർ അലി ഡയമണ്ട് ഫ്ലവർ മില്ലിനും നൽകി. അസോസിയേഷന്റെ മുതിർന്ന അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും, അംഗങ്ങളുടെ കുട്ടികൾക്കായുള്ള അവാർഡ് വിതരണവും, തൊഴിലാളികളുടെ കുട്ടികൾക്കുള്ള കെ കെ പ്രഭാകരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടത്തുകയും ഉണ്ടായി.
തുടർന്ന് ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ്  (TOST) പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് ഡോക്ടർ ഡെന്നിസ് ജോസഫും ഡോക്ടർ അനുപമ ലൂക്കോസ് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി.
 സൗഹൃദം 2023 കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിന് പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ചങ്ങനാശ്ശേരി യൂണിറ്റിന്റെ  Young Icon അവാർഡ് കാർത്തിക് ബി പിള്ളയ്ക്ക് KHRA  സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ  നൽകുന്നു 




















































































































































































































































































SHARE

Author: verified_user