പാലക്കാരുടെ പൂരം പരിശുദ്ധ അമലോൽഭവ മാതാവിന്റെ ജൂബിലി തിരുനാളിന് ഭക്തജനപ്രവാഹം. ഇന്നലെ പുലർച്ചെ മുതൽ രാത്രി വൈകുംവരെ അനി നിയന്ത്രിതമായ ഭക്തജന പ്രവാഹമാണ് പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക് എത്തിയത്. കൊടി തോരണങ്ങൾ കൊണ്ടും വൈദ്യുതി ദീപാലങ്കാരങ്ങൾ കൊണ്ടും അണിഞ്ഞൊരുങ്ങിയ പാലാ പട്ടണം ഒരു സ്വർഗ്ഗീയ പരിവേഷത്തിൽ കാണപ്പെട്ടത്.
രാവിലെ ഫാദർ തോമസ് വടക്കേൽ സുറിയാനി കുർബാന അർപ്പിച്ചു തുടർന്ന് സെന്റ് മേരിസ് സ്കൂൾ വിദ്യാർഥികൾ ചേർന്ന് മരിയൻ റാലി ഭക്തി നിർഭരമായി നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രാർത്ഥനാ മഞ്ചരികളുമായി റാലിയിൽ അണിനിരന്നത് പത്തിന് മാത്രം ഫാദർ ദേവസ്യ വട്ടപ്പലം തിരുനാൾ കുർബാന അർപ്പിച്ച സന്ദേശം നൽകി തുടർന്നു ജൂബിലി സാംസ്കാരിക ഘോഷയാത്ര ടൂർണമെന്റ് ഫാബ്ലോസ് നടത്തി. കത്തീഡ്രൽ പള്ളി ളാലം പഴയപള്ളി ളാലം പുത്തൻപള്ളി ഇടവകളുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ ആഘോഷം.
* പാലയുടെ മനം കവർന്ന സാംസ്കാരിക ഘോഷയാത്ര*
ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ആദ്യമായി നടത്തിയ സാംസ്കാരിക ഘോഷയാത്ര അക്ഷരാർത്ഥത്തിൽ അത്തച്ചമയ ഘോഷയാത്രകളുടെ മറ്റൊരു പതിപ്പായി. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കെട്ടിടങ്ങൾക്കും മുകളിലും എല്ലാ ആളുകളും നിറഞ്ഞു കവിഞ്ഞിരുന്നു കാണികളെ നിയന്ത്രിക്കാൻ പോലീസും വോളണ്ടിയേഴ്സും നന്നേ ബുദ്ധിമുട്ടി.
അട്ടപ്പാടിയിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ആദിവാസി നൃത്തം കരകാട്ടം അലങ്കരിച്ച കുതിരകൾ പാവക്കൂത്ത് ഒറ്റക്കപ്പക്ഷി നിർത്തം കോഴി ഡാൻസ് സിനിമാതാരങ്ങളുടെ ഡ്യൂപ്പ് ചെണ്ട ബാൻഡ് മേളകളിൽ പങ്കെടുത്ത കലാകാരൻ ഫ്യൂഷൻ സംഗീതം ശിങ്കാരി ഫ്യൂഷൻ ഫ്ലോട്ടുകൾ 8 യാത്രയിൽ അണിനിരന്നിരുന്നു.
സെൻതോമസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിച്ച ജൂബിലി സാംസ്കാരിക ഘോഷയാത്ര മീനച്ചൽ ഞാവക്കാട്ട് കൊച്ചുമടത്തിൽ ദാമോദര സിംഹർ, ജി എസ് ഗോപിനാഥൻ കർത്താ, രാജ്യാന്തര നീന്തൽ താരം അർജുന അവാർഡ് ജേതാവ് വിൽസൺ, ഒളിമ്പ്യൻ പത്മശ്രീ ഷൈനി എന്നിവർ ചേർന്ന് ഘോഷയാത്രയ്ക്ക് പതാക കൈമാറി.
സാംസ്കാരിക ഘോഷയാത്രയെ തുടർന്ന് സി വൈ എംഎൽ നടത്തിയ ടൂവീലർ ട്രാൻസ് ഡ്രസ്സ് മത്സരവും ജൂബിലി ആഘോഷക്കമ്മിറ്റി ബൈബിൾ ടാബ്ലോ മത്സരവും അരങ്ങേറി. കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജൂബിലി പന്തലിന്റെ പരിസരത്ത് കുടിവെള്ള വിതരണം നടത്തി തിരുനാൾ പങ്കെടുക്കാൻ എത്തിയവർക്ക് വലിയ ആശ്വാസമായി കുര്യൻ ജോസ് പൂവത്തിങ്കൽ ബേബി പുരയിടം കുട്ടിച്ചൻ കീപ്പുറം ജോസ് ചന്ദ്രൻ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.
ന്യായാധിപൻ പ്ലോട്ടിന് ഒന്നാം സ്ഥാനം*
ടൗൺ കപ്പേള തിരുനാളിനോട് അനുബന്ധിച്ച് ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ ബൈബിൾ ടാബ്ലോ മത്സരത്തിൽ ന്യായാധിപൻ ഫ്ലോട്ടിന് ഒന്നാം സ്ഥാനവും ഉയർന്ന ഫ്ലോട്ടിന് രണ്ടാം സ്ഥാനവും ധനവാനും ലാസറിനും മൂന്നാം സ്ഥാനവും ലഭിച്ചു.
*ടൂവീലർ ഫാൻസി ഡ്രസ്സ് വിജയികൾ*
ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സി വൈ എംഎൽ നടത്തിയ ടൂവീലർ ഫാൻസി ഡ്രസ്സ് മത്സരത്തിൽ മത്സരാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ പട്ടണപ്രദക്ഷിണം ആരംഭിച്ച് അലങ്കരിച്ച വാഹനത്തിൽ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ചിരുന്നു. മുത്തു കുടകളും സ്വർണ്ണ വെള്ളി കുരിശുകളും മാധ്യമപ്രവർത്തകരും പ്രദക്ഷിണത്തിന് അകമ്പടിയായി ലാലം പഴയ പള്ളി റോഡിലൂടെ മാർക്കറ്റ് ജംഗ്ഷനിൽ എത്തിയ പ്രതിക്ഷണം സിവിൽ സ്റ്റേഷൻ ടിബിറോഡ് ന്യൂ ബസാർ റോഡ് കട്ടക്കയം റോഡ് വഴി ളാലം പഴയ പാലം ജംഗ്ഷനിലെ പന്തലിൽ എത്തി. തുടർന്ന് പ്രധാന റോഡിലൂടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു നീങ്ങിയ പ്രദർശനം രാത്രി 10 മണിക്ക് ടൗൺ കപ്പേളയിൽ സമാപിച്ചു.
അമ്മയുടെ തിരുസ്വരൂപം തിരികെ കപ്പേളയിൽ എത്തിയപ്പോൾ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുഷ്പാചനം നടത്തിയാണ് സ്വീകരിച്ചത്. പരിശുദ്ധ കുർബാനയുടെ ആശിർവാദം സമ്മാനദാനം എന്നിവയെ തുടർന്ന് ആകാശ വിസ്മയം നടത്തി.
ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലിൽ ഫാദർ ജോസഫ് തടത്തിൽ ഫാദർ ജോർജ് മൂലേച്ചാലിൽ ഫാദർ ദേവസ്യാച്ചൻ വട്ടപ്പലം, ഫാദർ ജോൺ കണ്ണന്താനം ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ ജോർജ് വടയാറ്റുകുഴി ഫാദർ സ്‌കറിയ മേനാം പറമ്പിൽ ഫാദർ മാത്യു എന്നിവർ ചേർന്ന് പാറത്തോട് പള്ളിയിൽ നിന്ന് ട്രാന്റിംങ്ങിൽ വിജയികളായ രാജനാപ്പള്ളിൽ ഫാദർ മാത്യു വാഴ്‌ചാരിക്കൽ, നേതൃത്വം നൽകി. ഇന്ന് രാവിലെ 5 30ന് കുർബാന 11 30ന് മാതാവിന്റെ തിരുസുരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിച്ചതോടെ തിരുനാൾ സമാപിച്ചു.