06-09-2023 ശ്രി.കൃഷ്ണ ജയന്തി ദിനത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ കൂവപ്പടിയിൽ ശ്രീമതി. മേരി എസ്തപ്പാന്റെ നേത്രത്വത്തിലുളള ബെത് ലഹേം അഭയ ഭവനത്തിൽ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ നേത്രത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി.
പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് കെ. പസാരഥിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ.മനോഹരൻ സ്വാഗതം പറഞ്ഞു. ഓണാഘോഷ പരിപാടികളുടെ
ഉദ്ഘാടനം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അരവിന്ദ് നിർവഹിക്കുകയും കെ.എച്ച്. ആർ.എ സംസ്ഥാന പ്രസിഡൻറ് ശ്രീ.ജി .ജയ്‌പാൽ ഓണത്തിന് സന്ദേശം നൽകുകയും ചെയ്തു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഉള്ള കേരളത്തിലെ മെമ്പർമാരായ മുഴുവൻ ഹോട്ടൽ ഉടമകളും സ്റ്റാഫുകളും ഇപ്പോൾ നമ്മുടെ രാജ്യത്തിന് തന്നെ ഭീഷണിയായ മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെയുള്ള ആഹ്വാനവും കടകളിൽ പോസ്റ്റർ പതിപ്പിച്ച് ഇത്മേലുള്ള ബോധവൽക്കരണം നടത്തുന്നതിനെ പറ്റിയും ജി. ജയപാൽ പ്രസംഗത്തിൽ പറഞ്ഞു.
ഓണാഘോഷ പരിപാടികളുടെ സമ്മാന വിതരണങ്ങളുടെ ഉദ്ഘാടനം ബഹു. എം. എൽ. എ. എൽദോസ് കുന്നപ്പള്ളി നിർവഹിക്കുകയും.യൂണിറ്റ് പ്രസിഡന്റ് കെ. പസാരഥി, മറിയാമ്മ മാത്യു വാർഡ് മെമ്പർ, യൂണിറ്റ് സെക്രട്ടറി അബ്ദുൾ അസീസ് എം എം എം, ട്രഷർ അബ്ദുൾ ഖാദർ എറണാകുളം ജില്ല വൈസ് പ്രസിഡന്റ് കെ ഈ നൗഷാദ് ജീവകാരുണ്യ കമ്മിറ്റി അമീർ റൗഫ്, അങ്കമാലി യൂണിറ്റ് സെക്രട്ടറി ലുക്മാൻ കെഎച്ച്ആർഎയുടെ ഓൺലൈൻ ചാനലായ കേരളാ ഹോട്ടൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബേഥലഹേം അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ നന്ദി പ്രകാശിപ്പിക്കുകയും എക്സിക്യൂട്ടീവ് അംഗങ്ങളായ സലാം, നാസർ ഫസൽ അജിത് ബെന്നി അബിബ്രോസ് മാത്യു എന്നിവർ പങ്കെടുത്തു.
1998 കൂവപടിയിൽ ശ്രീമതി. മേരി എസ്തപ്പാൻ വഴിയോരത്ത് കണ്ട മാനസീക രോഗിയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന് താമസിപ്പിച്ചു തുടങ്ങിയ ബേത്ലഹേം അവൻ ഇന്നു കാരുണ്യത്തിന്റെ ഒരു ഭവനമായിരിക്കുന്നു. ഇന്ന് 500-ഓളം അനാഥർക്ക് അഭയകേന്ദ്രമായിരിക്കു കയാണു ഈ ഭവനം, 2000-ലെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണിത്. തെരുവോരങ്ങളിൽ നിന്ന്, പോലീസും മറ്റ് സന്നദ്ധ പ്രവർത്തകരും കണ്ടെത്തുന്നവർ, കുടുംബങ്ങൾ തന്നെ കൊണ്ടുവരുന്നവർ തുടങ്ങി നിരവധി മാനസിക രോഗികൾക്കാണ് അവൻ തുണയായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ ഭാഷക്കാരും വിവിധ മതക്കാരും ഈ കുടുംബത്തിലെ അംഗങ്ങളാണ്. റവ. ഫാ. ജോർജ്ജ് പുത്തൻ പുരയാണു ഈ സ്ഥാപനത്തിന്റെ രക്ഷാധികാരി.
രോഗം മാറിയ പലരും ഇന്ന് കുടുംബ ത്തോടൊപ്പം സുഖമായ് കഴിയുമ്പോൾ മക്കൾ നിർദയം തെരുവിലേക്ക് ഇറക്കിവിടുന്ന മാതാപിതാ മനോരോഗം നിമിത്തം ബന്ധുക്കൾ ഉപേക്ഷിച്ചവർ, ജന്മം നൽകിയത് ആരെന്ന് അറിയാത്ത അനാഥർ ഇവരുടെ ഒക്കെ വാസസ്ഥലമാണ് ബെത്‌ലഹേം അഭയ ഭവനം.